മാനന്തവാടി :വായനക്കാര്‍ക്ക് വേറിട്ട അനുഭവമൊരുക്കി എഴുത്തുകാര്‍ വായനശാലകളിലേക്ക്. വായനപക്ഷാചരണത്തിന്റെ ഭാഗമായി എഴുത്തുകാര്‍ വായനശാലകളിലേക്ക് പദ്ധതി ശ്രദ്ധേയമാകുന്നു. പ്രാദേശിക എഴുത്തുകാരെ പരിപോഷിപ്പിക്കുവാനും, വായനയെ കൂടുതല്‍ ജനകീയമാക്കുന്നതിനായി ജില്ലാ ലൈബ്രറി കൗണ്‍സിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കണിയാരം പ്രഭാത് വായനശാലയില്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി ബി സുരേഷ് ഉദ്ഘാടനം ചെയ്തു. കെ ജി ജോയ് അധ്യക്ഷനായി. കവി സുകുമാരന്‍ ചാലിഗദ്ധ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരയ സിന്ധു ചെന്നലോട്, മുസ്തഫ ദ്വാരക, സോയോ ആന്‍ എന്നിവര്‍ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു.