തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷം;
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും കടലാക്രമണവും രൂക്ഷമാകുന്നു. വലിയതുറ, കഠിനംകുളം, മുതലപ്പൊഴി, അഞ്ചുതെങ്ങ്, വര്‍ക്കല മേഖലകളിലാണ് കടല്‍ക്ഷോഭവും കടലാക്രമണവും രൂക്ഷമായി തുടരുന്നത്.
അഞ്ചുതെങ്ങില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പൂത്തുറ, മാന്പള്ളി, അഞ്ചുതെങ്ങ് ജംഗ്ഷൻ, കായിക്കര, വേലിക്കകം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. മുതലപ്പൊഴി- അഞ്ചുതെങ്ങ് തീരദേശ റോഡിലും വെള്ളം കയറിയിട്ടുണ്ട്. ഇത് കാരണം വാഹനഗതാഗതം നേരിയ തോതില്‍ തടസപ്പെട്ടിരുന്നു.