നിലമ്ബൂര്‍ കരുളായിയില്‍ സ്കൂള്‍ ബസില്‍ സൈക്കിള്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥി അത്ഭുതകരമായ രക്ഷപ്പെട്ടു.

മലപ്പുറം: നിലമ്ബൂര്‍ കരുളായിയില്‍ സ്കൂള്‍ ബസില്‍ സൈക്കിള്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥി അത്ഭുതകരമായ രക്ഷപ്പെട്ടു.

കരുളായി കെ എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥി ഭൂമിക്കുത്ത് കോട്ടുറ്റ ആതിഥ് ( 14) നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം.  ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് വിദ്യാര്‍ഥി ചവിട്ടിയ സൈക്കിള്‍ പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടി ബസിനടിയില്‍പ്പെട്ടു. ടയറിനടിയില്‍പ്പെടാതെ മാറിയതാണ് കുട്ടിക്ക് രക്ഷയായത്. സൈക്കിള്‍ ഇടിച്ചതിന് തൊട്ടുപിന്നാലെ ബസ് നിര്‍ത്തുകയായിരുന്നു.  ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി ഉടൻതന്നെ വിദ്യാര്‍ത്ഥിയെ വാരിയെടുത്ത് സമീപത്തുള്ള ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.