മലബാറിലെ 7 ജില്ലകളിലെ 30,000 ത്തോളം വരുന്ന പ്ലസ് വൺ വിദ്യാർത്ഥികൾ തുടർപഠനത്തിന് സാധിക്കാത്ത അവസ്ഥയിലാണ്

മലപ്പുറം:  മലബാറിലെ 7 ജില്ലകളിലെ 30,000 ത്തോളം വരുന്ന പ്ലസ് വൺ വിദ്യാർത്ഥികൾ തുടർപഠനത്തിന് സാധിക്കാത്ത അവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ 13,654 ഓളം വരുന്ന പ്ലസ് വൺ വിദ്യാര്‍ഥികള്‍ക്ക് ഇനി അവശേഷിക്കുന്നത് നാല് മെറിറ്റ് സീറ്റുകള്‍ മാത്രം. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും സീറ്റില്ലാത്ത സ്ഥിതിയും, ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാനുള്ള അവസരമില്ലാത്ത സ്ഥിതിയുമാണ് മലബാറിലുള്ളത്.
പ്ലസ് വൺ- സപ്ലിമെന്ററി അലോട്ട്‌മെന്റ് പുറത്തുവന്നപ്പോള്‍ തൃശൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ലകളില്‍ നിന്നും 28636 കുട്ടികള്‍ സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുകയാണ്. ഇവര്‍ക്ക് 3167 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.
മലപ്പുറം ജില്ലയിലെ കണക്ക് നോക്കിയാല്‍ 13654 വിദ്യാര്‍ഥികള്‍ക്ക് ഇനിയും സീറ്റുകള്‍ ലഭ്യമായിട്ടില്ല. അവര്‍ക്കായി ശേഷിക്കുന്നത് നാല് മെറിറ്റ് സീറ്റുകള്‍ മാത്രം.
മാനേജ്‌മെന്റ് സീറ്റുകളും അണ്‍എയ്ഡഡ് സീറ്റുകളും ഉള്‍പ്പെടെ 38,118 സീറ്റുകള്‍ ഒഴിവുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷെ പണം കൊടുത്തു പഠിക്കാന്‍ ശേഷിയില്ലാത്ത വിദ്യാര്‍ഥികള്‍ എങ്ങനെ പഠനം തുടരുമെന്ന ആശങ്കയിലാണ്. മലബാര്‍ മേഖലയിൽ സീറ്റ് പ്രതിസന്ധിയില്ലെന്ന് കാണിക്കാന്‍ ഈ കണക്കുകള്‍ കൂടി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും സീറ്റില്ലാത്ത സ്ഥിതിയും ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാനുള്ള അവസരമില്ലാത്ത സ്ഥിതിയുമാണ് മലബാറിലുള്ളത്. മറ്റു ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ഇത്