അസമില്‍ വെള്ളപ്പൊക്ക ഭീക്ഷണി; ജാഗ്രത മുന്നറിയിപ്പ് നൽകി

ഡല്‍ഹി: അസമിലെ വെള്ളപ്പൊക്ക സാഹചര്യം തിങ്കളാഴ്‌ച കൂടുതൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. നിലവിൽ സംസ്‌ഥാനത്തെ 16 ജില്ലകളിൽ ഉടനീളമുള്ള 2.58 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. അസമിലും, അരുണാചൽ പ്രദേശിലും തുടരുന്ന കനത്ത മഴ പ്രതിസന്ധിക്ക് കൂടുതൽ ആക്കം കൂട്ടുകയാണ്. അസമിൽ പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകുകയാണ് ഇപ്പോൾ. താഴ്ന്ന പ്രദേശങ്ങളെല്ലാം പൂർണമായും വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് ഒഴിവാക്കാന്‍ സൈന്യത്തിന്റെ സേവനവും ഉപയോഗപെടുത്തുന്നുണ്ട്. എന്നാല്‍ ജലനിരപ്പ് താഴ്ന്നുവെങ്കിലും സംസ്ഥാനത്തെ മഴ വിട്ടുനിന്നിട്ടില്ല. കനത്ത മഴ കണക്കിലെടുത്ത് ഇന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.