ന്യൂഡൽഹി : കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന് രണ്ടാമത് വന്ദേ ഭാരത് അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ട്രെയിന്‍ ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയതിന് പിന്നാലെയാണ് മന്ത്രി ഉറപ്പു നല്‍കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്കായിരിക്കും സര്‍വീസ്. സില്‍വര്‍ലൈന്‍ ഒരു അടഞ്ഞ അധ്യായമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
‘കേരളീയര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനമാണിത്. വിഷുക്കൈനീട്ടമായി കേന്ദ്രം നല്‍കിയ വന്ദേഭാരത് എക്‌സ്പ്രസിനെ ഇരുകയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്