28 കോടിയുടെ ലഹരി മരുന്ന്, പിടി

ജമ്മു :  28 കോടിയുടെ ലഹരി മരുന്ന് പിടിച്ചു. ലഹരി മരുന്ന്‌  കടത്താൻ ശ്രമിച്ച പാക്ക് നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി രക്ഷാസേന വെടിവെച്ചുകൊന്നു.രാജ്യാന്തരാ അതിർത്തിയിൽ സെക്ടറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 4.3 കിലോഗ്രാം തൂക്കം വരുന്ന ഹെറോയിൽ അടക്കം ചെയ്ത, നാലു കവറുകളും പാക്കിസ്ഥാൻ കറൻസിയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. രാജ്യാന്തര വിപണിയിൽ ഇതിന് 28 കോടി രൂപയാണ് വില വരുന്നതെന്ന്  അധികൃതർ പറഞ്ഞു.