മൈക്കിനു വേണ്ടി തമ്മിലടിച്ച് സുധാകരനും സതീശനും

 

തിരുവനന്തപുരം : കെപിസിസി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിലുള്ള അഭിപ്രായവ്യത്യാസം വാർത്താസമ്മേളന വേദിയിലേക്കും എത്തിയതിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇരുവരും തമ്മിൽ ഇടയുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. കോൺഗ്രസ് യോഗ ശേഷം വി ഡി സതീശൻ മാധ്യമങ്ങൾക്ക്‌ മുന്നിലെത്തിയപ്പോൾ കെ സുധാകരനും ഒപ്പം എത്തി. സുധാകരനുവേണ്ടി കസേര മാറിയിരുന്ന സതീശൻ ചാനൽ മൈക്കുകളും തന്റെ വശത്തേക്ക് നീക്കിവെച്ചു. എന്നാൽ സുധാകരന് ഇത് രസിച്ചില്ല. “ഞാൻ തുടങ്ങാം “എന്നായി സുധാകരൻ. സതീശനും വഴങ്ങിയില്ല ഞാൻ തുടങ്ങാം എന്ന നിലപാടിൽ ആയിരുന്നു അദ്ദേഹവും അതെങ്ങനെ ശരിയാവും കെപിസിസി പ്രസിഡൻറ് എന്ന നിലയിൽ ഞാൻ തുടങ്ങും എന്ന് സുധാകരൻ ദേഷ്യത്തിൽ പറയുന്നതും ദൃശ്യത്തിലുണ്ട് .തുടർന്ന് വി
ഡി സതീശൻ അരിശത്തോടെ തന്റെ മുന്നിലിരുന്ന ചാനൽ മൈക്കുകൾ സുധാകരന്റെ മുന്നിലേക്ക് നീക്കിവെച്ചു കോൺഗ്രസ് പ്രവർത്തകർ ഷാൾ അണിയിക്കുവാൻ ശ്രമിച്ചപ്പോൾ ത ട്ടി മാറ്റുകയും ചെയ്തു മാധ്യമപ്രവർത്തകർ തന്നോട് ചോദ്യങ്ങൾ ചോദിച്ചപ്പോഴും സതീശൻ അരിശം തീർത്തു . എല്ലാം പ്രസിഡണ്ട് പറഞ്ഞല്ലോ.അതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല എന്നായിരുന്നു മറുപടി. മുതിർന്ന നേതാക്കൾ ആയ കെസി ജോസഫ് ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നെങ്കിലും തർക്കത്തിൽ ഇടപെട്ടില്ല.