സുരേഷ് ഗോപിയ്ക്ക് പുതിയ ചുമതല; സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ;അധ്യക്ഷനായി നിയമിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയ്ക്ക് പുതിയ ചുമതല. താരത്തെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം ഇതുസംബന്ധിച്ച വിവരം എക്സ് പ്ലാറ്റ്ഫോമില്‍ (ട്വിറ്റര്‍) ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. സുരേഷ് ഗോപിയുടെ അധ്യക്ഷസ്ഥാനം പ്രഖ്യാപിച്ച ശേഷം മന്ത്രി അനുരാഗ് ഠാക്കൂര്‍ താരത്തെ എക്‌സിലൂടെ അഭിനന്ദിക്കുകയും ചെയ്തു. താങ്കളുടെ അനുഭവസമ്ബത്തും സിനിമാ മേഖയിലെ മികവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടുതല്‍ സമ്പന്നമാക്കുമെന്നും മന്ത്രി എക്‌സില്‍ കുറിച്ചു.