ബിജെപി ഭരണത്തില്‍ കോടാനുകോടി ജനങ്ങള്‍ ഭയത്തിലാണെന്ന് പിണറായി വിജയൻ.

ബിജെപിയേയും കോണ്‍ഗ്രസിനേയും വിമർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടയിലാണ് പിണറായി വിജയൻ പ്രതിപക്ഷത്തെ കടന്നാക്രമിക്കുത്ത്.

തിരുവനന്തപുരം: ബിജെപിയേയും കോണ്‍ഗ്രസിനേയും വിമർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടയിലാണ് പിണറായി വിജയൻ പ്രതിപക്ഷത്തെ കടന്നാക്രമിക്കുത്ത്.

മതനിരപേക്ഷത രാജ്യത്ത് സംരക്ഷിക്കപെടണമെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതിന് കോട്ടം വരുത്തുന്ന കാര്യങ്ങള്‍ നടന്നപ്പോള്‍ കേരളതിലെ ജനങ്ങള്‍ ഉത്കണ്0 പ്രകടിപ്പിച്ചു എന്നും പിണറായി വിജയൻ പറഞ്ഞു.

ബിജെപി ഭരണത്തില്‍ കോടാനുകോടി ജനങ്ങള്‍ ഭയത്തിലാണെന്ന് പിണറായി പറഞ്ഞു. ഇത് ലോകത്തിന് മുന്നില്‍ ദുഷ്കീർത്തിയുണ്ടാക്കിയിരിക്കുന്നു. ഇവിടെ ജനാധിപത്യ മുണ്ടോയെന്ന സംശയം വന്നിരിക്കുന്നു. അമേരിക്കയുo ജർമ്മനിയും ഇതിനോടകം ചോദിച്ചു കഴിഞ്ഞു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് രാജ്യത്ത് വന്നിരിക്കുന്നതിന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി ആകാവുന്ന ശ്രമങ്ങള്‍ എല്ലാം നടത്തിയാലും കേരളത്തില്‍ വിജയിക്കാൻ കഴിയില്ല. മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളതെന്നും പിണറായി വിമർശിച്ചു.