കെ എം മാണി പരലോകത്തു നിന്ന് എഴുതുന്നത്

പ്രിയപ്പെട്ട പാലക്കാരെ എന്റെ സ്വന്തം പാർട്ടിക്കാരെ

   എന്റെ പിഴ
എന്റെ പിഴ
എന്റെ വലിയ പിഴ

ഞാൻ ആരെയാ ഉദ്ദേശിച്ചത് എന്ന് നിങ്ങൾക്ക്‌ മാനിസിലായി കാണുമല്ലോ.വി സ് പറഞ്ഞ കെടാത്ത തീയും ചാകാത്ത പുഴുവും ഉള്ള നരകത്തിൽ ഞാൻ പോയില്ല. അവിടെ മൊത്തം നിരീശ്വര വാദികൾ ആയ കമ്മ്യൂണിസ്റ്കാർ മാത്രമേ ഉള്ളു .ഞാൻ ശുദ്ധികരണ സ്ഥലത്തു ആയിരുന്നു കഴിഞ്ഞ അഞ്ച് വർഷം . അവിടെ നിന്ന് കഴിഞ്ഞ ഞായറഴ്ച ആണ് സ്വർഗത്തിൽ വന്നത്. അപ്പോൾ ആണ് ഉമ്മച്ചനെ കണ്ടതും നാട്ടിലെ വിവരങ്ങൾ അറിഞ്ഞതും . പാപിയുടെ കൂടെ കൂടിയാൽ ശിവനും പാപി ആകും . അതു പോലെ കമ്മ്യൂണിസ്റ്കാരുടെ കൂടെ കൂടി എന്റെ ജോമോനും നരകത്തിൽ പോകുമല്ലോ എന്നാ വേദനയോടെ ആണ് ഞാൻ ഇത് എഴുതുന്നത്

ആദ്യമായി ഞാൻ ചെയ്ത തെറ്റ്. അവനെ രാഷ്ട്രീയത്തിൽ കൊണ്ട് വന്നു എന്നതാണ്. അർഹത ഉള്ള പലരെയും വെട്ടി 

നിരത്തി ആണ് ഞാൻ അവനെ പ്രീതിഷ്ഠിച്ചത്. പക്ഷെ അന്നേ ജനങ്ങൾ അവനെ തിരസ്കരിച്ചു. അതിനു ശേഷം കോൺഗ്രെസ്സ്കാരുടെ കനിവിൽ അവൻ എംപി ആയി . അവസാനം അവരെയും ചതിച്ചു. അവൻ കെടാത്ത തീയും ചാകാത്ത പുഴുവും ഉള്ള നരകത്തിൽ ( AKG സെന്റര്) ആണല്ലോ എത്തിപ്പെട്ടത്

കേരളത്തിന്റെ മുഖ്യമന്ത്രി അകാൻ ഉള്ള എന്റെ മോഹം തല്ലികെടുത്തിയത് ജോമോൻ ആണ് . അതിനു ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. 2019യിൽ UPA അധികാരത്തിൽ വരും അപ്പോൾ ജോമോന് ഒരു കേന്ദ്ര സഹമന്ത്രി കിട്ടും യുഡിഫ് വിട്ടു പോയാൽ അത് നടക്കില്ല എന്നാ എന്റെ പുത്ര വലസ്യത്താൽ ഞാൻ വേണ്ട എന്ന് വെച്ചത്. എന്റെ പിഴ. അവസാനം ഞാൻ കോഴ മാണിയും ആയി .എന്റെ മുഖ്യമന്ത്രി സ്ഥാനവും അവന്റെ കേന്ദ്രമന്ത്രി സ്ഥാനവും 3 ജി .

എന്റെ മകന് രാഷ്ട്രീയം എന്നത് കേവലം അധികാരവും കാശ് ഉണ്ടാക്കാൻ ഉള്ള മാർഗവും മാത്രമാണ് . നമ്മളുടെ പാർട്ടിയുടെ അടിസ്ഥാനമായ അധ്വാനവർഗസിദ്ധത്ഥം അവനു എന്താ എന്ന് പോലും അറിയില്ല. ഇപ്പോൾ കേൾക്കുന്നു. അവൻ നമ്മളുടെ സമുദായത്തെയും പ്രവർത്തകരെയും വഞ്ചിച്ചു വർഗീയ പാർട്ടിയുമായി ഒത്തു പോകാൻ തീരുമാനിച്ചു എന്ന് . ആ പാവം ചാഴികാടനെ അവൻ നല്ലതുപോലെ പറ്റിച്ചു. ഇപ്പോൾ പാർട്ടി ചില പുതുപ്പണക്കാരുടെയും വളർച്ചമുരടിച്ച മദ്യത്തിനും മയക്കുമരുന്നിനും അടിമകൾ ആയ കൊറച്ചു പേരുടെ കൈയിൽ ആണ് . വീട്ടിൽ കയറ്റാൻ കൊള്ളാവുന്ന ഒരുത്തൻ പോലും ഇല്ലാത്തതുകൊണ്ട് ആണ് അവൻ പാലായിലും ചാഴികാടൻ കോട്ടയത്തും തോൽവി ഏറ്റുവാങ്ങുന്നത് . കൊള്ളാവുന്ന പിള്ളേർ എല്ലാം ഔസേപ്പച്ചന്റെ കൂടെ പോയി .

എന്റെ പൊന്നു ജോമോനെ . നീ കാറിൽ നിന്ന് ഇറങ്ങി ജനങ്ങളുടെ കൂടെ നടന്നു അവർക്കു വേണ്ടി ശബ്ദമാകണം. അല്ലാതെ അപ്പനെ വഴിയിൽ തടഞ്ഞവനെയും ബജറ്റ്ന്റെ പേരിൽ നിയമസഭാ തല്ലി പൊളിച്ചവരുടെ കൂടെ കൂടി മുപ്പത് വെള്ളിക്കാശിനു വേണ്ടി കോൺഗ്രസ് പാർട്ടിയെ ഒറ്റു കൊടുക്കരുതായിരുന്നു. നിന്റെ അപ്പൻ ആയ ഞാൻ കോൺഗ്രസ് പാർട്ടിയിൽ കൂടെ ആണ് ഇന്ന് കാണുന്ന എല്ലാം ഉണ്ടാക്കിയത് .യുഡിഫ് എന്ന കുടുംബം . ആകുമ്പോൾ ചട്ടിയും കലവും ആയാൽ തട്ടിയും മുട്ടിയും കിടക്കും അത്രെയും ഉണ്ടാരുന്നോള്ളൂ . പക്ഷെ കമ്മ്യൂണിസ്റ്റ് കാർ നമ്മളുടെ പാർട്ടിയെ ഇഞ്ച് ഇഞ്ചായി തീർക്കും .

ആദ്യം പാലാ , പിന്നെ കോട്ടയം അവസാനം നമ്മളുടെ പാർട്ടി പണ്ട് മന്ത്രി ആയിരുന്ന സുരേദ്രന്പിള്ളയുടെ അവസ്ഥ ആക്കും. അതുകൊണ്ടു നീ നല്ലതു പോലെ ആലോചിച്ചു പാലാ പള്ളയിൽ പോയി ഒന്ന് കുമ്പസാരിച്ചു ഉചിതമായ തീരുമാനം എടുക്കണം