കേരളത്തിലെ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ പ്രവേശനം ആരംഭിച്ചിരിക്കുകയാണ്…. പഠിച്ചു നല്ല മാർക്ക് വാങ്ങി മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച കുട്ടികളുടെ രക്ഷിതാക്കളോട് പോലും അഡ്മിഷൻ വേണ്ടി പതിനായിരക്കണക്കിന് രൂപ ആവശ്യപ്പെടുന്നതായിട്ടാണ് പരാതികൾ ഉയരുന്നത്…. അഡ്മിഷന് സ്കൂളുകൾ പരമാവധി വാങ്ങാവുന്ന തുക നിശ്ചയിച്ച് വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ടെങ്കിലും അതെല്ലാം ലംഘിച്ചു കൊണ്ടാണ് സ്കൂൾ മാനേജ്മെൻറ്കളും പേരൻ്റ് ടീച്ചേഴ്സ് അസോസിയേഷൻ എന്ന പി.ടി.എ. കളും പിരിവ് സംഘങ്ങളായി
സ്കൂളുകളിൽ എല്ലാം പ്രവർത്തിച്ചുവരുന്നത്
ജീവനക്കാർക്കും അധ്യാപകർക്കും എല്ലാം സർക്കാർ നേരിട്ട് ശമ്പളം നൽകുന്ന സ്കൂളുകളാണ എയ്ഡഡ് സ്കൂളുകളായി സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നത്…. പ്ലസ്ടു വരെ പഠനം നടത്തുന്ന ഇത്തരം സ്കൂളുകളിൽ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികളാണ് പ്രവേശനം തേടി പ്ലസ് വൺ കോഴ്സിലേക്ക് ചേരുവാൻ എത്തുന്നത്… മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശന യോഗ്യത നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ അഡ്മിഷൻ നൽകുമ്പോൾ 800 രൂപയിൽ കുറഞ്ഞ തുക മാത്രം സ്കൂൾ മാനേജ്മെന്റുകൾക്ക് വാങ്ങാം എന്നാണ് സർക്കാർ നിർദ്ദേശം…. ഇതിനുപുറമേ 100 രൂപ അഡ്മിഷൻ ഫീസും മറ്റ് ഇനങ്ങളിലായി 400 രൂപയും വാങ്ങാം എന്നാണ് സർക്കാരിൻറെ നിർദ്ദേശം…. ഇതെല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് കേരളത്തിലെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളും പി ടി യെ കളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്
പ്ലസ് വൺ പ്രവേശനം ആരംഭിച്ച കഴിഞ്ഞപ്പോൾ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും പല ഇനങ്ങളിലായി വലിയ തുക പി.ടി. എ കൾ ആവശ്യപ്പെടുന്നതായും ഈ തുക നൽകാൻ തയ്യാറാകാത്ത രക്ഷിതാക്കളെ മോശം ഭാഷകൾ ഉപയോഗിച്ച് അപമാനപ്പെടുത്തുന്നതായും വ്യാപകമായി പരാതി ഉയരുന്നു….. പ്ലസ് വൺ പ്രവേശനം ആരംഭിച്ച ശേഷം പല എയ്ഡഡ് സ്കൂളുകളുടെയും ഓഫീസിനു മുന്നിൽ പി.ടി.എ ഭാരവാഹികൾ പ്രത്യേക കൗണ്ടർ തയ്യാറാക്കി സംഭാവന പിരിക്കാൻ ഇരിക്കുന്നു എന്നാണ് പരാതികളിൽ പറയുന്നത്…. സ്കൂളുകളിലേക്ക് ബസ് വാങ്ങുന്നതിനും ഗ്രൗണ്ട് നന്നാക്കുന്നതിന് ലൈബ്രറി വിപുലീകരിക്കുന്നതിനും കെട്ടിട പുനരുദ്ധാരണത്തിനും തുടങ്ങി പല കാരണങ്ങൾ പറഞ്ഞു കൊണ്ടാണ് ഈ
സംഘം രക്ഷിതാക്കളോട് വലിയ തുകകൾ സംഭാവനയായി ചോദിച്ചു കൊണ്ടിരിക്കുന്നത്
ഒരു സ്കൂളിലെയും പി.ടി.എ കൾ കുട്ടികളുടെ പ്രവേശന കാര്യത്തിൽ ഒരു കാരണവശാലും ഒരു ഇടപെടലും നടത്തരുത് എന്നും ഇത്തരത്തിൽ എന്തെങ്കിലും പരാതി ഉണ്ടായാൽ സ്കൂൾ പ്രിൻസിപ്പലും ഹെഡ്മിമാസ്റ്റർമാരും ഉത്തരവാദികളായിരിക്കും എന്നും കർശനമായി വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുള്ളതാണ്…. എന്നാൽ ഇതെല്ലാം ലംഘിച്ചുകൊണ്ട് പല സ്കൂളുകളിലും പിടിഎ കളുടെ ഭാരവാഹികൾ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണ് സ്കൂൾ പ്രിൻസിപ്പൽമാർ എന്ന പരാതിയാണ് ഉയർ
ന്ന വന്നിരിക്കുന്നത്
പൂർണ്ണമായും സർക്കാരിൻറെ സാമ്പത്തിക ചെലവിൽ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ നൂറുകണക്കിന് എയ്ഡഡ് സ്കൂളുകളിലാണ് ഇത്തരത്തിലുള്ള തെറ്റായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്….. പ്രവേശനം തേടിയെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളെ അധിക്ഷേപിച്ചും മറ്റും പറയുന്ന തുക ബലമായി പിടിച്ചു വാങ്ങുന്ന ഏർപ്പാടുകളും നടക്കുന്നുണ്ട്…. ഈ തരത്തിലുള്ള പി.ടി. എ കളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ രക്ഷിതാക്കൾ തയ്യാറായില്ല എങ്കിൽ കുട്ടികൾക്ക് അഡ്മിഷൻ നൽകില്ല എന്ന ഭീഷണി വരെ ചിലയിടങ്ങളിൽ ഉയരുന്നതായിട്ടും പരാതി ഉണ്ട്…. ഏതായാലും ശരി മാനേജ്മെന്റുകളും പി.ടി.എ ഭാരവാഹികളും ചേർന്നു നടത്തുന്ന ഈ ബ്ലേഡ് കമ്പനി ഏർപ്പാട് നിയന്ത്രിക്കുന്നതിനും തടയുന്നതിനും മന്ത്രിയടക്കമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണം എന്നാണ് ഞങ്ങൾക്കും അഭ്യർത്ഥിക്കാനുള്ളത്