താരസംഘടയായ അമ്മയുടെ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാമെന്ന് മോഹൻലാലും സിദ്ധിഖും അറിയിച്ചതായി രമേശ് പിഷാരടി പറഞ്ഞു. അമ്മയുടെ ചട്ടപ്രകാരം നിര്മാണസമിതിയിൽ നാല് വനിതകൾ ഉണ്ടായിരിക്കണം.
ഇത്തവണ വനിതകളെ ഉൾക്കൊള്ളിചെങ്കിലും ഈ ചട്ടം പാലിക്കുന്നതിനായി രമേശ് പിഷാരടിയും ഡോക്ടർ റോണയും മാറിനിൽക്കേണ്ടി വന്നു.
കൂടുത്തൽ വോട്ട് നേടി വിജയിച്ചയാൾ കുറച്ചു വോട്ട് നേടി വിജയിച്ചവർക്കു വേണ്ടി മാറി നിൽക്കുന്നത് ജനഹിതം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്ന ആരോപണമാണ് പിഷാരോടി ഉന്നയിച്ചത്. കൂടാതെ ബെലൗ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ചോണ്ടിക്കാട്ടി അമ്മയുടെ ഭാരവാഹികൾക്ക് അദ്ദേഹം കത്തയിച്ചിരുന്നു.
അടുത്ത ജനറൽ ബോഡിയിൽ ബിലാവ ഭേദഗതിയുണ്ടാകുമെന്ന് ‘അമ്മ അധ്യക്ഷൻ മോഹൻലാലും ജനറൽ സെക്രട്ടറി സിദ്ദിഖും ഉറപ്പുനൽകിയതായി രമേശ് പിഷാരടി പറഞ്ഞു.നാല് സീറ്റു വനിതകൾക്ക് മാത്രമായി സംവരണം ചെയ്യും.