കേസുമായി മുന്നോട്ടു പോകും; ബസ് ഡ്രൈവർ യദു

മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടയാലാണ് കെ.എസ്.ആർ.ടി.സിയിലെ താൽകാലിക ഡ്രൈവറായ യദു.

 

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടയാലാണ് കെ.എസ്.ആർ.ടി.സിയിലെ താൽകാലിക ഡ്രൈവറായ യദു.

തന്നെ ജോലിയില്‍ തിരികെ എടുക്കണമെന്ന ആവശ്യവുമായി അടുത്തിടെ യദു ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ ശ്രമിച്ചിരുന്നു.

കേസ് തേച്ചുമാച്ച്‌ കളയാനുള്ള ശ്രമം നടക്കുന്നുണ്ട് എന്ന ആക്ഷേപമാണ് ഏതു ഉന്നയിക്കുന്നത്.

ഇല്ലെങ്കില്‍ കേസ് എങ്ങുമെത്താൻ പോകുന്നില്ലെന്നും കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകുന്നതുവരെ മറ്റ് ജോലിക്ക് പോകുന്നില്ലെന്നുമാണ് യദുവിന്റെ പക്ഷം. സ്വകാര്യ ബസുകളില്‍ ജോലിക്ക് പോകാൻ സാധിക്കും എന്നാൽ ഈ കേസിന്റെ പേരില്‍ പാർട്ടിക്കാർ തനിക്കെതിരെ ഇനി വേറെ സ്ത്രീകളെക്കൊണ്ട് കേസ് കൊടുപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്നെ മോശക്കാരനാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും പെണ്ണുപിടിയനാക്കി സമൂഹത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണെന്നും യദു കൂട്ടിച്ചേർത്തു.