ചെന്നൈ: കൈലാസം തുറന്ന് വിവാദ സ്വാമി നിത്യാനന്ദ. കൈലാസം എന്ന രാജ്യം എവിടെയാണെന്ന് ഈ മാസം വെളിപ്പെടുത്തുമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ അറിയിച്ചു. തന്റെ “സാങ്കല്‍പ്പിക രാജ്യത്തിന്റെ” ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ മാസം 21 ന് വെളിപ്പെടുത്തുമെന്നാണ് നിത്യാനന്ദയുടെ വാദം.
“കൈലാസം തുറന്നു. എല്ലാവരെയും ക്ഷണിക്കുന്നു. ഞാൻ വാതില്‍ തുറന്നാലും നിങ്ങള്‍ വിചാരിച്ചാല്‍ മാത്രമേ അകത്ത് വരാൻ കഴിയൂ.” എന്നാണ് നിത്യാനന്ദ വീഡിയോയില്‍ പറയുന്നത്.
രാജ്യത്ത് സ്ഥിരതാമസമാക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും നിത്യാനന്ദ പറയുന്നു . അമേരിക്കയും ഐക്യരാഷ്ട്രസഭയും തന്റെ കൈലാസ രാജ്യം അംഗീകരിച്ചതായി അവകാശപ്പെടുന്ന ഫോട്ടോകളും നിത്യാനന്ദയുടെ സഹായികള്‍ കൈലാസയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.