കൊച്ചി: അശ്ലീല ഫെയ്സ്ബുക്ക് പേജുകളിൽ കോളജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങളിട്ട സംഭവത്തില്‍ എസ്‌എഫ്‌ഐ നേതാവിനെതിരെ കേസ്.
കാലടി ശ്രീങ്കര കോളജിലെ പൂർവ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ നേതാവുമായ രോഹിത്തതാണ് പിടിയിലായത്. കാലടി പൊലീസാണ് കേസെടുത്തത്. ഇതേ കോളജിലെ വിദ്യാർത്ഥിനികളുടെ ഫോട്ടോയാണ് അശ്ലീല ഫേസ്ബുക്ക് പേജുകളില്‍ പ്രചരിപ്പിച്ചത്.
കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇരുപതോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ വിവിധ അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവെച്ചതായാണ് സംശയം.
ഇയാളുടെ രണ്ടു ഫോണുകളും പൊലീസ് കണ്ടെടുത്തു. ഇയാൾ എസ്‌എഫ്‌ഐ മുൻ ഭാരവാഹിയായിരുന്നു.