മൂന്നാം നരേന്ദ്രമോദി സർക്കാരിൻറെ സമ്പൂർണ്ണ ധനകാര്യ ബജറ്റ് ഇരുപത്തിമൂന്നാം തീയതി ചൊവ്വാഴ്ച ലോകസഭയിൽ അവതരിപ്പിക്കും. ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആണ് ബജറ്റ് അവതരിപ്പിക്കുക. ഈ ബജറ്റ് മോദി സർക്കാരുകളുടെ കഴിഞ്ഞകാല ബജറ്റുകളെക്കാൾ സാധാരണ ജനങ്ങൾക്ക് വലിയ ഭാരം നിർദ്ദേശിക്കുന്നത് ആയിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. തെരഞ്ഞെടുപ്പിൽ കാര്യമായ വിജയം നേടുവാൻ കഴിയാതെ വന്ന സാഹചര്യത്തിൽ ജനപ്രിയ ബജറ്റ് ഇപ്പോൾ അവതരിപ്പിക്കേണ്ട കാര്യമില്ല എന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയുടെ മുതിർന്ന നേതാക്കളും. അംബാനി അദാനി തുടങ്ങിയ രാജ്യത്തെ പ്രമുഖ വ്യവസായികളും കോർപ്പറേറ്റ് സ്ഥാപന ഉടമകളും ആയ ആൾക്കാർക്ക് മാത്രം സഹായകരമായ നിലപാട് തൽക്കാലം സ്വീകരിക്കുക എന്ന തന്ത്രമായിരിക്കും ധനകാര്യ മന്ത്രി കൈക്കൊള്ളുക.
രാജ്യത്ത് നിലവിലെ സാമൂഹിക സാമ്പത്തിക സ്ഥിതിഗതികൾ സാധാരണ ജനങ്ങളെയും പാവപ്പെട്ടവരെയും അതുപോലെതന്നെ കർഷക ജനതയെയും വലിയ തോതിൽ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ജനസംഖ്യയിൽ ഭൂരിഭാഗം വരുന്ന കർഷകരും കർഷകത്തൊഴിലാളികളും കഴിഞ്ഞ 10 വർഷക്കാലമായി നിരന്തരം പലതരത്തിലുള്ള ദുരിതങ്ങൾ അനുഭവിച്ചു വരുകയാണ്. സഹികെട്ട കർഷകർ സംഘം ചേർന്ന് ഡൽഹിയിൽ ഒരു വർഷം വേണ്ട സമരം നടത്തിയ സാഹചര്യവും നാം കണ്ടതാണ്. സമരം നടന്ന അവസരങ്ങളിൽ കർഷകർക്ക് അനുകൂലമായ ഒരു തീരുമാനവും എടുക്കാതിരുന്ന കേന്ദ്രസർക്കാർ പിന്നീട് ലോകസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ ആണ് കർഷകരോഷം ഭയന്നുകൊണ്ട് പ്രഖ്യാപിച്ച കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായത്.
രാജ്യത്ത് 40 കോടിയോളം വരുന്ന ആൾക്കാർ പണിയെടുക്കുന്നത് വ്യവസായ മേഖലയിലും നിർമ്മാണ മേഖലയിലും ഒക്കെയാണ്. ഇപ്പോഴും അസംഘടിത തൊഴിലാളികളുടെ പട്ടികയിലാണ് ഈ വിഭാഗം നിൽക്കുന്നത് ഈ മേഖലകളിൽ എല്ലാം ഏതാണ്ട് സമ്പൂർണ്ണമായ തൊഴിൽ സ്തംഭനം നിലനിൽക്കുകയാണ്. അതുപോലെതന്നെ സർക്കാരിൻറെ അഭിമാന സ്ഥാപനങ്ങൾ ആയിരുന്ന പല വൻകിട കോർപ്പറേഷനുകളും സ്വകാര്യ മുതലാളിമാർക്ക് വിൽക്കുന്ന നിലപാടും തൊഴിൽ രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കി.
രാജ്യത്തെ ഏറ്റവും പാവപ്പെട്ട ജനങ്ങൾക്ക് വലിയ അനുഗ്രഹമായി നിലനിന്നിരുന്നതാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി. ഈ പദ്ധതിക്ക് കോൺഗ്രസ് സർക്കാരിൻറെ കാലത്ത് ഒരു ലക്ഷത്തോളം കോടി രൂപ ബജറ്റിലൂടെ തന്നെ നീക്കിവെച്ചിരുന്നു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഈ പദ്ധതിക്ക് എതിരെയുള്ള നിലപാടാണ് സ്വീകരിച്ചത്. തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെക്കുന്ന തുക വലിയ തോതിൽ പെട്ടി കുറച്ചു കഴിഞ്ഞ ബജറ്റിൽ രാജ്യത്ത് എല്ലായിടത്തുമായി അനുവദിച്ച തുക വെറും ഇരുപതിനായിരം കോടിയോളം രൂപ മാത്രമായിരുന്നു.
അടുത്ത ചൊവ്വാഴ്ച ധനകാര്യ മന്ത്രി അവതരിപ്പിക്കുന്ന പുതിയ ബജറ്റിൽ രാജ്യത്തെ സമ്പന്നർക്ക് ഗുണം ചെയ്യുന്ന നിർദ്ദേശങ്ങൾ ആയിരിക്കും ഉണ്ടാവുക. ആദായ നികുതി ചരക്കുനഗതി ഇറക്കു മതി നയം തുടങ്ങിയ കാര്യങ്ങളിൽ കോർപ്പറേറ്റ് മുതലാളിമാർക്ക് സഹായകരമായ നിർദ്ദേശങ്ങൾ ആയിരിക്കും ഉണ്ടാവുക. സാധാരണ ജനങ്ങളെയും തൊഴിലാളികളെയും നേരിട്ട് ബാധിക്കുന്ന ഗുണകരമായ ഒരു നിർദ്ദേശവും പുതിയ ബജറ്റിൽ ഉണ്ടാകാൻ സാധ്യതയില്ല.
റെയിൽവേയുടെയും ചരക്കുക ഗതാഗതത്തിന്റെയും ഇന്ധന വിലയുടെയും കാര്യത്തിൽ ധനകാര്യ മന്ത്രി എന്ത് നിലപാട് സ്വീകരിക്കും എന്നത് ഇന്ത്യയിലെ സാധാരണ ജനങ്ങൾ കാത്തിരിക്കുകയാണ്. കാരണം ചരക്ക് നികുതിയും പെട്രോൾ ഡീസൽ ഗ്യാസ് തുടങ്ങിയ ഇന്ധന വിലയും ഇതിൻറെ നികുതികളും വെട്ടിക്കുറക്കാൻ ധനകാര്യ മന്ത്രി തയ്യാറാവാൻ സാധ്യതയില്ല. മാത്രവുമല്ല എന്തെങ്കിലും ന്യായങ്ങൾ നിരത്തി ഇന്ധന വിലയിൽ ചെറിയതോതിൽ എങ്കിലും വർദ്ധനവിനായിരിക്കും നിർദ്ദേശം ഉണ്ടാവുക എന്നാണ് സൂചന. തൊഴിൽ മേഖലയിൽ നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പലതും നിർത്തലാക്കുന്ന നടപടിയും ഉണ്ടായേക്കാം.
സാധാരണ ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മുൻകാല ഗവൺമെന്റുകൾ നടപ്പിൽ വരുത്തിയിരുന്ന സബ്സിഡി ഏർപ്പാടുകൾ പൂർണമായും ഒഴിവാക്കണം എന്ന നിലപാട് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യുൽപാദന പരമല്ലാത്ത നിക്ഷേപങ്ങളും ധന വിനിയോഗങ്ങളും രാജ്യത്തിൻറെ വികസന കാര്യത്തിൽ തടസ്സം ഉണ്ടാക്കും എന്ന അഭിപ്രായമാണ് നരേന്ദ്രമോദിക്ക് ഉള്ളത്.
ഇതൊക്കെയാണെങ്കിലും കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയുടെ രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ പോക്കിനോട് ആർ എസ് എസ് എസിനെ കടുത്ത എതിർപ്പ് ഉണ്ടായിക്കഴിഞ്ഞു. സാധാരണ ജനങ്ങളെയും പാവപ്പെട്ടവരെയും അതുപോലെതന്നെ കർഷക ജനതയെയും പുറന്തള്ളി കൊണ്ടുള്ള സർക്കാർ നിലപാടുകളും സഹായ പ്രഖ്യാപനങ്ങളും ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടാക്കും എന്ന് ആർ എസ് എസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് അധികാരം വിരലിൽ എണ്ണാവുന്ന കോർപ്പറേറ്റ് മുതലാളിമാർക്ക് സഹായിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നതിന് ആർ എസ് എസ് എതിർക്കുന്നുണ്ട്. രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ കാലത്തും സമ്പന്നരെ മാത്രം സഹായിക്കുന്ന നിലപാട് എടുത്തതാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി എന്ന പാർട്ടിക്ക് തിരിച്ചടി ഉണ്ടാകാൻ കാരണം എന്നും ആർ എസ് എസ് മേധാവി പരസ്യമായി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
പ്രാധാന്യമുള്ള തെരഞ്ഞെടുപ്പുകൾ ഒന്നും മുന്നിൽ ഇല്ലാത്തതുകൊണ്ട് പുതിയ നരേന്ദ്രമോദി സർക്കാരിൻറെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ മുതലാളിമാർക്ക് മാത്രം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന തീരുമാനങ്ങൾ ആകും പുറത്തുവരിക എന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് അവസരം അടുക്കുമ്പോൾ മാത്രം സാധാരണക്കാർക്ക് ആനുകൂല്യ പ്രഖ്യാപനം നടത്തുക എന്ന തന്ത്രം അധികാരത്തിലെത്തിയ അന്നുമുതൽ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തുടർന്നു വരുന്നതാണ് അതുകൊണ്ടുതന്നെ അടുത്ത ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്ന പുതിയ ധനകാര്യ ബജറ്റ് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക് ഭാരം മാത്രം സമ്മാനിക്കുന്നതായിരിക്കും എന്നാണ് കരുതപ്പെടുന്നത്.