പട്ടാമ്ബി പാലം ഉടൻ തുറക്കാനാവില്ല; ബലപരിശോധനയടക്കം നടത്തേണ്ടിവരും

ചൊവ്വാഴ്ചയുണ്ടായ അതിതീവ്ര മഴയ്ക്കുപിന്നാലെ വെള്ളത്തില്‍ മുങ്ങിയ പട്ടാമ്ബി പാലത്തിലെ വെള്ളമിറങ്ങിയെങ്കിലും ഉടൻ ഗതാഗതത്തിന് തുറന്നു കൊടുതേയ്ക്കില്ല.

പാലക്കാട്: ചൊവ്വാഴ്ചയുണ്ടായ അതിതീവ്ര മഴയ്ക്കുപിന്നാലെ വെള്ളത്തില്‍ മുങ്ങിയ പട്ടാമ്ബി പാലത്തിലെ വെള്ളമിറങ്ങിയെങ്കിലും ഉടൻ ഗതാഗതത്തിന് തുറന്നു കൊടുതേയ്ക്കില്ല.

ബുധനാഴ്ച രാവിലെ ഒമ്ബതോടെയാണ് പാലത്തിന് മുകളില്‍നിന്നും വെള്ളമിറങ്ങിയത്.

പൊതുമരാമത്ത് വകുപ്പധികൃതർ ബലക്ഷയ പരിശോധന നടത്തി മാത്രമേ പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഹമ്മദ് മുഹ്സിൻ എം.എല്‍. എ. പറഞ്ഞു. ബലക്ഷയം ഇല്ലെന്ന് കണ്ടെത്തിയാലും കൈവരികള്‍ സ്ഥാപിക്കാനും ദിവസങ്ങളെടുക്കും.