പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ

വീണ്ടും ബോളിവുഡിൽ തിളങ്ങാൻ പൃഥ്വിരാജ്. കരൺ ജോഹറിന്റെ പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. കജോൾ ആണ് നായികയായി എത്തുന്നത്. ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. കശ്മീർ തീവ്രവാദത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ചിത്രീകരണം അടുത്തവർഷം നടക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 12 വര്‍ഷത്തിന് ശേഷമാണ് കാജോളും കരോണ്‍ ജോഹറും വീണ്ടും ഒന്നിക്കുന്നത്. അയ്യ, ഔറംഗസേബ്, നാം ഷബന എന്നീ ബോളിവുഡ് ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചിരുന്നു.
അതേസമയം, ‘ബഡേ മിയാൻ ചോട്ടേ മിയാൻ’ എന്ന ബോളിവുഡ് ചിത്രവും പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രത്തിൽ ടൈഗർ ഷ്രോഫും പ്രധാന വേഷത്തിൽ എത്തുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താനും ‘ബഡേ മിയാൻ ചോട്ടേ മിയാനി’ൽ ഭാ​ഗമാകുന്നുണ്ടെന്ന് പൃഥ്വിരാജ് അറിയിച്ചത്.