കരിപ്പൂരില്‍ 1.21 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.21 കോടി രൂപയുടെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തത്.
2.10 കിലോഗ്രാമോളം സ്വര്‍ണമിശ്രിതമാണ് പിടിച്ചത്. മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത് അബ്ദുല്‍ അസീസ് (30) നിന്ന് 1,213 ഗ്രാമും, കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദ്ദീനില്‍ നിന്നും (35) 1,070 ഗ്രാമുമാണ് പിടിച്ചത്. ഷംസുദ്ദീന്‍ ദമാമില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലും അസീസ് ജിദ്ദയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലുമാണ് കരിപ്പൂരിലെത്തിയത്.