കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. വിമാനത്താവളത്തില്‍ നിന്നും 55 ലക്ഷം രൂപ വരുന്ന 930 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍.

ഷാര്‍ജയില്‍ നിന്നും ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ മലപ്പുറം അഞ്ചച്ചവിടി സ്വദേശി അന്നാരത്തൊടിക ഷംനാസ് ആണ് അറസ്റ്റിലായത്. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് ഷംനാസില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്.

ധര്‍മ്മടം സ്വദേശി മുഹമ്മദ് ഷാഹില്‍ നിന്നുമാണ് എയര്‍പോര്‍ട്ട് പോലീസ് സ്വര്‍ണം പിടികൂടിയത്. ജ്യൂസ് മിക്‌സറിനുള്ളില്‍ ഒളിപ്പിച്ച്‌ വച്ച നിലയിലായിരുന്നു സ്വര്‍ണം.

അതേസമയം, ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായ യാത്രക്കാരൻ റിമാൻഡിലായി.