ചുണ്ടുകള്‍ ഭംഗിയോടെ സൂക്ഷിക്കാൻ : ഇങ്ങനെ ഉപയോഗിക്കൂ

സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. മുഖത്തെ പാടുകള്‍ മാറ്റാൻ മാത്രമല്ല, ചുണ്ടിന് നിറം നല്‍കാനും ബീറ്റ് റൂട്ടിന് കഴിയും.

ചുവന്ന ചുണ്ടുകള്‍ എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചുണ്ടുകള്‍ വേഗത്തില്‍ കറുത്ത് പോകുന്നത് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്.

ബീറ്റ്റൂട്ട് ചുണ്ടുകള്‍ക്ക് മികച്ച പോഷണം നല്‍കുന്നു. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും ചുണ്ടുകള്‍ക്ക് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം അത് മിക്സിയില്‍ അടിച്ച്‌ ജ്യൂസാക്കി എടുക്കുക. ശേഷം അതിലേക്ക് അല്‍പം വെണ്ണ ചേര്‍ക്കുക. ശേഷം നന്നായിര് യോജിപ്പിക്കുക. നന്നായി ചേര്‍ത്ത് ഇളക്കിയ ശേഷം ഇത് ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റുക. അതിന് ശേഷം ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച്‌ ഉപയോഗിക്കാവുന്നതാണ്. ചുണ്ടുകള്‍ക്ക് നല്ല പിങ്ക് നിറം ലഭിക്കാൻ ഇത് വളരെയധികം സഹായിക്കും.

ഒരു കഷണം ബീറ്റ്‌റൂട്ട് എടുത്ത് 15 മുതല്‍ 20 മിനിറ്റ് വരെ ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിക്കുക. അതിന് ശേഷം ഇത് ചുണ്ടില്‍ പുരാട്ടുവന്നതാണ്. കുറച്ച്‌ നേരം മസാജ് ചെയ്യുന്നത് ചുണ്ടിന് നല്ല നിറം കിട്ടാൻ സഹായിക്കും.