മാറ്റിവെച്ച പി എസ് സി ;പരീക്ഷ ജൂലൈ 19ന്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ അസിസ്റ്റൻറ് സയന്റിസ്റ്റ് (കാറ്റഗറി നമ്പർ 582 / 22 ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്ട്രറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് II ഇ ൻ കമ്പ്യൂട്ടർ എൻജിനീയറിംഗ് (കാറ്റഗറി നമ്പർ 680/ 2022 ) എന്നീ തസ്തികകളിലേക്കുള്ള ഒഎംആർ പരീക്ഷകൾ ജൂൺ 29ൽ നിന്നും ജൂലൈ 19ലേക്ക് (രാവിലെ 7.15 മുതൽ 9.15 വരെ) മാറ്റി. പരീക്ഷാ കേന്ദ്രം, സമയം എന്നിവയിൽ മാറ്റമില്ല. നേരത്തേ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി അതേ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണമെന്ന് പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. തീയതിമാറ്റം സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള എസ് എം എസ് / പ്രൊഫൈൽ മെസ്സേജ് എന്നിവ ലഭിക്കുന്നതാണ്.