ചങ്ങനാശേരിയില്‍ മെഗാ തൊഴില്‍മേള: രജിസ്ട്രേഷന്‍
കോട്ടയം : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ്.ബി. കോളജും സംയുക്തമായി ഓഗസ്റ്റ് 12ന് നടത്തുന്ന ദിശ 2023 മെഗാ തൊഴില്‍മേളയ്ക്കായി രജിസ്റ്റര്‍ ചെയ്യാം.
ഇതിനായുള്ള എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷൻ കാമ്ബയിൻ ജൂലൈ 31ന് രാവിലെ 10 മുതല്‍ രണ്ടുവരെ ചങ്ങനാശേരി താലൂക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടത്തും. രജിസ്റ്റര്‍ ചെയ്യാൻ താത്പര്യമുള്ളവര്‍ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങള്‍ 7356754522 എന്ന നമ്ബരിലേയ്ക്ക് വാട്ട്സ്‌ആപ് ചെയ്യുക. വിശദവിവരത്തിന് ഫോണ്‍: 0481-2563451, 2565452.