വോക്ക് ഇന്‍ ഇന്റര്‍വ്യൂ

കൊല്ലം :  ചാത്തന്നൂര്‍ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദി, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ടൂഷന്‍ നല്‍കുന്നതിന് പരിശീലകരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി എഡും യു പി വിഭാഗത്തില്‍ ടി ടി സി യുമാണ് യോഗ്യത. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് രണ്ടിന് രാവിലെ 11ന് ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 8547630035, 9446525521.