കണ്ണൂർ കാട്ടാമ്പള്ളിയിൽ യുവാവ് ബാറിൽ കുത്തേറ്റ് മരിച്ചു

 

കണ്ണൂർ കാട്ടാമ്പള്ളിയിൽ യുവാവ് ബാറിൽ കുത്തേറ്റ് മരിച്ചു.ചിറക്കൽ കീരിയാട് സ്വദേശി ടി പി റിയാസ് ആണ് മരിച്ചത് .രാത്രി 12 മണി ഓടെ വാക്ക് തർക്കത്തിനിടെ വയറിൽ കുത്തേൽക്കുകയായിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാസ് ഇന്ന് പുലർച്ചയോടെ ആണ് മരിച്ചത്.
പ്രതി എന്ന് സംശയിക്കുന്ന ജിം നിസാം എന്നയാൾ ഓടി രക്ഷപ്പെട്ടതായി പോലീസ്.ഇയാളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.