പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന ഏഴായിരം ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. മരപ്പൊടി ചാക്കുകളിൽ കന്നാസിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമം നടത്തിയത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി മൂസക്കുഞ്ഞി അറസ്റ്റിലായി. തൃശൂരിലേക്കായിരുന്നു സ്പിരിറ്റ് കൊണ്ടുപോകാൻ ശ്രമിച്ചത്. ഡെപ്യൂട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് പഴയങ്ങാടി രാമപുരം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നുമാണ് സ്പിരിറ്റുമായെത്തിയ ലോറി പിടികൂടിയത്. കർണ്ണാടകയിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.