മാധ്യമ പ്രവർത്തനം മാഫിയ പ്രവർത്തനമായി മാറുന്നു.

Media work turns into mafia work.

Madhumitha.R

മാധ്യമപ്രവർത്തനം എന്ന് അർത്ഥം വരുന്ന ജേണലിസം എന്ന വാക്കിനെ ഇടയ്ക്കൊക്കെ വിമർശകർ ജീർണ്ണലിസം എന്ന്
പരിഹസിക്കാറുണ്ട്. ഈ മേഖലയിൽ കടന്നു വന്നിരിക്കുന്ന ജീർണതകളിലേക്ക് ആയിരുന്നു ആ പരിഹാസം വിരൽ ചൂണ്ടിയിരുന്നത്. ഓരോ മണിക്കൂറിലുമുഉള്ള ബ്രേക്കിംഗ് ന്യൂസുകൾ ഇല്ലാതെ അപൂർവമായി മാത്രം സംഭവിക്കാറുള്ള എക്സ്ക്ലൂസീവ്കളുടെ കാലത്തായിരുന്നു ഈ വിളി തുടങ്ങിയത്. എന്നാൽ സെൻസേഷനലിസത്തിനു മുന്നിൽ പ്രൊഫഷണലിസത്തെയും മാധ്യമ ധർമ്മത്തെയും ഒക്കെ കുരുതി കൊടുത്ത ഇന്നത്തെ കാലത്തിനാണ് ജീർണ്ണലിസം എന്ന വാക്ക് ഏറ്റവും അനുയോജ്യം എന്ന് തോന്നിപ്പോകുന്നു.

നെർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്ന വാർത്താധിഷ്ഠിത പരിപാടിയിൽ റോവിങ് റിപ്പോർട്ടർ നടത്തിയ 14 വയസ്സ് കാരിയുടെ ഇന്റർവ്യൂ വ്യാജമാണെന്നത്, മാധ്യമ പ്രവർത്തനം മാഫിയ പ്രവർത്തനമായി മാറുന്നതിന്റ പ്രത്യക്ഷമായി തെളിവാണ്. ഇന്റർവ്യൂ വ്യാജമായി നിർമ്മിച്ചു എന്നത് മറക്കാൻ അവർ നടത്തിയ വാദമാകട്ടെ പീഡനക്കേസ്. അറിഞ്ഞിട്ടും മറച്ചുവെച്ചു എന്ന് മറ്റൊരു കുറ്റാരോപണവും ഉയർന്നുവന്നു.

സരിതമാരും സ്വപ്നമാരും അജണ്ട നിശ്ചയിച്ചയിക്കുന്ന ന്യൂസ്. അവരുടെ ചർച്ചകളിലേക്ക് നമ്മുടെ ചാനൽ മുറികൾ മാറിപ്പോയ ദുരവസ്ഥയുടെ അങ്ങേയറ്റം ആണ് ഇപ്പോൾ ഏഷ്യാനെറ്റ് നെതിരെ ഉയർന്നുവന്നിരിക്കുന്നത്. ഓരോ മിനിറ്റിലും ഞെട്ടിക്കുന്ന വാർത്ത കൊടുത്തു കൊണ്ടിരിക്കുന്ന 24 X 7 ന്യൂസ് ചാനലുകളുടെ കാലത്ത്, ഈ വാർത്തയോ അതിനു പിന്നിലെ വ്യാജമായ നിർമ്മിതിയോ മലയാളിയെ ഞെട്ടിച്ചു എന്ന് വരില്ല. പക്ഷേ ഒരുകാലത്ത് അങ്ങേയറ്റം ആദരവോടെ കണ്ടിരുന്ന ഒരു തൊഴിൽ മേഖലയെ, ആളുകൾക്ക് എടുത്ത് അലക്കാനുള്ള ആയുധം നൽകിയിരിക്കുകയാണ് അവർ. മാധ്യമപ്രവർത്തകരെ പൊതുജനം മാപ്രകൾ എന്ന് വിളിച്ചു തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. അധികം മുറിവേൽപ്പിക്കാത്ത ആ പദത്തിന് പകരം, അവർ തെറി വിളിക്കുന്നതിലേക്കും പുറത്തിറങ്ങിയാൽ ചെരുപ്പ് മാല അണിയിക്കുന്നതിലേക്കും ഈ മാധ്യമ മേഖലയെ കൊണ്ടെത്തിക്കുന്നതിൽ ഈ ചാനൽ സംസ്കാരത്തിന് ഒരു വലിയ പങ്കു തന്നെ ഉണ്ട്.