ശമ്ബളവും അവധിയും ആവശ്യപ്പെട്ട ജോലിക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു.

The employee who demanded salary and leave was locked in the room and beaten

ശമ്ബളവും അവധിയും ആവശ്യപ്പെട്ട ജോലിക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. വയനാട് സ്വദേശിയെയാണ് മര്‍ദ്ദിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഇരുമ്ബില്‍ വീട്ടുപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലെ നടത്തിപ്പുകാരാണ് യുവതിയെ മര്‍ദ്ദിച്ചത്. സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ യുവതി നെയ്യാറ്റിങ്കര പൊലീസില്‍ പരാതി നല്‍കി. യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സ്ഥാപനത്തിലെ ഉപകരണങ്ങള്‍ വീടുതോറും നടന്ന് വില്‍ക്കുന്നതായിരുന്നു ജോലി. കഴിഞ്ഞ ദിവസം വയനാട്ടിലെ വീട്ടിലേക്ക് പോകുന്നതിനായി അവധിയും ശമ്ബളവും ആവശ്യപ്പെട്ടു. ഇതാണ് ഉപദ്രവിക്കാന്‍ കാരണമായതെന്ന് യുവതി പറയുന്നു.

ശമ്ബളവും അവധിയും ലഭിക്കാതെ വന്നപ്പോള്‍ ജോലി നിര്‍ത്തുകയാണെന്ന് യുവതി സ്ഥാപന നടത്തിപ്പുകാരനായ യുവാവിനെ അറിയിച്ചു. ഇക്കാര്യം സംസാരിക്കാമെന്ന് പറഞ്ഞ് യുവതിയെ മുറിയലേക്ക് എത്തിക്കുകയായിരുന്നു. മുറിയിലെത്തിയതിനു ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. സ്ഥാപന നടത്തിപ്പുകാരന്‍ അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നതും യുവതിയുടെ മുഖത്തടിക്കുന്നതും പുറത്ത വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ ഇന്ന് യുവതിയുടെ മൊഴിയെടുക്കും. ശേഷം തുടര്‍ നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.