നായയും ദൈവവും

Dog & god

ഇന്ത്യയുടെ പലഭാഗങ്ങളിൽ കാണപ്പെടുന്ന സ്ട്രീറ്റ് ഡോഗ് അഥവാ ഇന്ത്യൻ പരായ (pariph) ഡോഗ്സ് അല്ലെങ്കിൽ ഇൻഡീസ് എന്നറിയപ്പെടുന്ന നായകൾ ഏറ്റവും പഴയ ഇനങ്ങളിൽപ്പെട്ട ഒന്നാണ്. ഒരുപാട് നൂറ്റാണ്ടുകൾ തൊട്ട് ഇവർ നമ്മളോടൊപ്പം ഉണ്ട്. ആർക്കിയോളജിക്കൽ എവിഡൻസിൽ പറയുന്നത് അനുസരിച്ച് ഇവർ നിയോലിറ്റിക്കൽ ടൈം ഏകദേശം 12000 , 15,000 വർഷങ്ങൾക്കു മുമ്പ് തൊട്ട് ഇവിടെയുണ്ടായിരുന്നു എന്നാണ്. യഥാർത്ഥ സത്യം എന്തെന്ന് വെച്ചാൽ ഈ ഡോഗുകളെ എളുപ്പം ട്രെയിൻ ചെയ്തെടുക്കാൻ സാധിക്കും.

ബ്രിട്ടീഷുകാർ ഇവരെ ഒഴിവാക്കിയാണ് ജർമ്മൻ ഷെപ്പേർഡ് നായകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇന്ത്യയിലെ ഈ ഡോഗ്സിന് ബ്രിട്ടീഷുകാരാണ് പേരു നൽകിയത്. പെരിയ എന്ന ഈ പദം തമിഴ് വാക്കായ പെരിയാറിൽ നിന്നും വന്നതാണ്. അതിന്റെ അർത്ഥം സാമൂഹിക ബഹിഷ്കരണം എന്നാണ്. ഇന്ത്യയുടെ പുരാണങ്ങളിൽ ഇവരെപ്പറ്റി ഒരുപാട് ട്രഡീഷണൽ സ്റ്റോറിസ് ഉണ്ട്. കൂടാതെ ഇത് നമ്മുടെ സംസ്കാര പൈതൃകത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകമാണ്. ഇപ്പോഴത്തെ ഇവരുടെ വർധനവ് അവർക്ക് നേരേയുള്ള അക്രമങ്ങൾക്കും വഴിയൊരുക്കുന്നു. ടെറസിന്റെ മുകളിൽ നിന്നും താഴേക്കിടുക, കയറിൽ കെട്ടിവലിച്ചിഴക്കുക, അടിച്ചു കൊല്ലുക, തീയിലേക്ക് എടുത്ത് എറിയുക, എന്നിങ്ങനെ നീളുകയാണ് ഇവർക്കെതിരെയുള്ള അതിക്രമങ്ങൾ.

ഒരു കാലഘട്ടത്തിലെ അവ​ഗണനയ്ക്കു ശേഷമാണ് ഇപ്പോൾ അവർക്ക് സമൂഹത്തിൽ പരി​ഗണന കിട്ടിതുടങ്ങുന്നത്. പണം കൊടുത്ത മൃ​ഗങ്ങളെ വാങ്ങാതെ, ദത്തെടുക്കുക എന്നത് ഇപ്പോൾ ഒരു പോപ്പുലർ ട്രന്റായി മാറിക്കൊണ്ടുയിരിക്കുകയാണ്. ഇൻഡിസ് ഒരു സ്മാർട്ട് ഡോഗാണ്. ഇവരെ ഗൈഡ് ആയിട്ടും പോലീസ് ഡോഗ് ആയിട്ടും വളർത്താൻ സാധിക്കും. മനുഷ്യരുമായി നായകൾക്കുള്ള ബന്ധം നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. മനുഷ്യന്മാർ നായയെ സുഹൃത്തായാണ് കാണുന്നത്. അവർക്ക് വേണ്ട സ്നേഹവും പരിചരണവും കൊടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. Dog തിരിച്ചിട്ടാൽ god ആവും. ഇനിയും താമസിച്ചിട്ടില്ല….. So do love care respect for the street dogs.