സ്വർണ്ണ കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമം. പുതിയ വെളിപ്പെടുത്തലുമായി സ്വപ്ന ഇന്ന് വൈകുന്നേരം ഫെയ്സ്ബുക്ക് പേജിൽ. വിവരങ്ങളുമായി വൈകിട്ട് അഞ്ചിന് ഞാൻ ലൈവിൽ വരും. ഇതായിരുന്നു പോസ്റ്റ്.
Efforts to settle the gold smuggling case. Swapna on Facebook page this evening with a new revelation. I will be live at 5 pm with information. This was the post.
സ്വർണ്ണ കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമം. പുതിയ വെളിപ്പെടുത്തലുമായി സ്വപ്ന ഇന്ന് വൈകുന്നേരം ഫെയ്സ്ബുക്ക് പേജിൽ. വിവരങ്ങളുമായി വൈകിട്ട് അഞ്ചിന് ഞാൻ ലൈവിൽ വരും. ഇതായിരുന്നു പോസ്റ്റ്. ആരാണ് ഒത്തുതീർപ്പിന് ശ്രമിക്കുന്നത്. സിപിഎം ആണോ. അങ്ങനെയാണെങ്കിൽ ആരെ രക്ഷിക്കാൻ. മുഖ്യമന്ത്രിയുടെ ഓഫീസോ എകെജി സെന്ററോ ഇതിന് ശ്രമിക്കില്ല. കാരണം അവർ ഇതിനെ കാര്യമായി എടുക്കുന്നില്ല എന്നതുതന്നെ. പിന്നെ ആരാണ്…..
സിപിഎമ്മിന് അകത്ത് ചെറുതായി ഒരു വിഭാഗീയത അടുത്ത നാളായി കാണാൻ സാധിച്ചു വരികയാണ്. ഈ വിഭാഗീയതയുടെ കാലാൽ പടയിൽ ആരെങ്കിലും ആയിരിക്കാം ഈ ഒത്തുതീർപ്പിന് ശ്രമം നടത്തിയതായി കാണാൻ സാധിക്കുന്നത്. അല്ലെങ്കിൽ സിപിഎമ്മിന് തകർക്കാൻ നടക്കുന്ന ചില ബൂർഷാ മീഡിയ പ്രവർത്തകർ. പല യൂട്യൂബ് ചാനലിനും സ്വപ്ന സുരേഷ് അഭിമുഖം നൽകിയിരുന്നു. ഇതിൽ ആരെങ്കിലും ആണോ ഇതിന് പിന്നിൽ. ചില മാധ്യമ പ്രവർത്തകർ ഇന്ന് സിപിഎമ്മിനെ ഏത് വിധേനയും തകർക്കാൻ ശ്രമം നടന്നുവരികയാണ്. ഇതിന് കാരണം പിആർഡിയിൽ നിന്നുള്ള പരസ്യത്തിന്റെ ക്ഷാമം തന്നെയാണ്. അതുകൂടാതെ ചില സംസ്ഥാനങ്ങളിൽ നിന്നും ഈ മാധ്യമ സ്ഥാപനങ്ങളിലേക്ക് വൻ തുക വരുന്നുണ്ടോ എന്ന് സംശയവും ഉണ്ട്. എന്തായാലും സ്വപ്നയുടെ പിറകിൽ ഒരു ഡസനോളം ഓൺലൈൻ മാധ്യമങ്ങളും ചില സാറ്റലൈറ്റ് ചാനലുകളും ഉണ്ട് എന്നത് വാസ്തവം.
നമ്മൾ മുൻപ് പുറത്തുവിട്ടത് പോലെ ഇതിൽ ആർക്കാണ് സ്വർണക്കടത്തുമായി പങ്ക്. മുഖ്യമന്ത്രിക്കോ അതോ അദ്ദേഹത്തിന്റെ കുടുംബത്തിനോ. ഒരു കിലോ സ്വർണം കടത്താൻ മുഖ്യമന്ത്രി കൂട്ടുനിന്നു എന്ന് പറഞ്ഞാൽ കേരളത്തിലെ പ്രബുദ്ധരായ മലയാളികൾ ഇത് വിശ്വസിക്കണമെന്നില്ല. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്വർണ്ണം കടത്തിക്കൊണ്ടു വരിക എന്നത് ഏറ്റവും വലിയ തമാശ. അങ്ങനെയൊരു സ്വർണക്കടത്ത് ഉണ്ടായെങ്കിൽ അത് ചില ഉദ്യോഗസ്ഥരും സ്വപ്നയും നടത്തിയതായിരിക്കും. ഇതിൽ ഒന്നാംപ്രതി സ്വപ്ന തന്നെയായിരിക്കാം. സ്വർണ്ണത്തിന്റെ ആവശ്യം സ്വപ്നയ്ക്ക് മാത്രമായിരിക്കാം. സ്വപ്നയുടെ ഈ നാടകത്തിൽ മുഖ്യമന്ത്രിയുടെ ചില സ്റ്റാഫുകളും ഉൾപ്പെട്ടു. ഇതിൽ ഇവരെ കെണിയിൽ പെടുത്തിയത് സ്വപ്ന തന്നെയാണ്.
കേരളത്തിൽ ഇതുപോലുള്ള രാക്ഷസികൾ കാലാകാലങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. മുളയിലെ ഇതിനെയൊക്കെ പിടിച്ച് കേസുകൾ ചുമത്തി അകത്ത് ഇടേണ്ട കാലം കഴിഞ്ഞു. ഇന്ന് വൈകിട്ട് സിപിഎമ്മിന്റെ രക്തം ഊറ്റി കുടിക്കാൻ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളും ചില ദൃശ്യപത്ര മാധ്യമ സ്ഥാപനങ്ങളും കൊതിയോടെ കാത്തിരിക്കുകയാണ്. കൈയും കണ്ണും കാണിച്ചു ചില ഉദ്യോഗസ്ഥരെ അവരുടെ ഉന്നത പദവിയും ബന്ധവും മുതലെടുത്ത് ഫ്ലാറ്റിൽ കൊണ്ടുപോയി മദ്യവും മസാല ദോശയും നൽകി മുതലെടുക്കുന്ന ഇതുപോലുള്ള മുതലുകളെ എന്താണ് ചെയ്യേണ്ടത് എന്ന് ജനം വിലയിരുത്തട്ടെ. എന്തായാലും വൈകിട്ട് 5മണി വരെ കാത്തിരിക്കാം.