രാജ്യത്ത് H3 N2 പടരുന്നു. രണ്ടു മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങൾക്കും മാർഗ്ഗരേഖ ഇറക്കി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂക്ക് മാണ്ഡവ്യ

H3 N2 is spreading in the country. Two deaths have been reported so far. Union Health Minister Mansook Mandvya issued guidelines for all states

രാജ്യത്ത് H3 N2 പടരുന്നു. രണ്ടു മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങൾക്കും മാർഗ്ഗരേഖ ഇറക്കി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂക്ക് മാണ്ഡവ്യ. ഇന്നുതന്നെ അടിയന്തരയോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. സ്വീകരിക്കേണ്ട നടപടികൾ കൂടിയാലോചിക്കുന്നതിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ പരിശോധന വർദ്ധിപ്പിക്കാനും ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകാനും നിർദ്ദേശിച്ചു. H3N2 വൈറസ് മൂലം ഹരിയാനയിലും കർണാടകയിലും ആണ് രണ്ടു മരണം രേഖപ്പെടുത്തിയത്. രാജ്യത്ത് ആദ്യമായി ആണ് H3N2 ബാധിച്ച് മരണം സംഭവിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ മാർച്ച് 9 വരെ 3038 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1245 കേസുകൾ ജനുവരിയിലും 1307 കേസുകൾ ഫെബ്രുവരിയിലും ആണ്. എട്ടുപേർക്ക് H1N1 ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകയിൽ 87 വയസ്സുള്ള ആളാണ് മരിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് പനി ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. ഹോങ്കോങ് ഫ്‌ലക എന്നും അറിയപ്പെടുന്നു. വേനൽ കഠിനമായി വരുന്ന നമ്മുടെ നാട്ടിൽ ഇതുപോലുള്ള പകർച്ചവ്യാധികൾ കൂടി വരികയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി പനിപിടിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇനി വരുന്ന മാസങ്ങളിൽ ഇതിന്റെ വർദ്ധന കൂടി വരികേയുള്ളൂ.. ജനങ്ങൾ ജാഗ്രത പാലിക്കണം വെള്ളം കൂടുതൽ കുടിക്കണം. കഴിവതും ഇറച്ചി മീൻ ഉൾപ്പെടെയുള്ള ആഹാരങ്ങൾ ഒഴിവാക്കുക. പച്ചക്കറി കൂടുതലായും ആഹാരത്തിൽ ഉൾപ്പെടുത്തുക. നമ്മുടെ ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജിനു ഇതൊന്നും ശ്രദ്ധിക്കാനുള്ള നേരം ഉണ്ടാകണമെന്നില്ല. കാരണം എറണാകുളം നിന്ന് കത്തുകയാണ്. നമ്മൾ ഓരോരുത്തരും ജാഗ്രത പാലിക്കുക. നമ്മുടെ ആരോഗ്യം നമ്മൾ ശ്രദ്ധിക്കുക. അതേ ഒരു പോംവഴിയുള്ളൂ.