ഇന്ത്യയിൽ ഒരു കാലത്ത് ആർത്തവ രക്തം അശുധിയുടെ പ്രതീകമായായിരുന്നു കണ്ടിരുന്നത്. എന്നാൽ ഈ ഇടയ്ക്കാണ് അതിനൊക്കെ കുറച്ചുമാറ്റം വന്നു തുടങ്ങിയത്. എന്നാലും ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇപ്പോഴും ഇതുമായി ബന്ധപെട്ടു അന്ധവിശ്വാസങ്ങൾ നിലനിൽക്കുണ്ട്. എന്നതിനൊരു തെളിവാണ് പുനയിൽ നടന്ന സംഭവം.
Menstrual blood was once seen as a symbol of impurity in India. But this time All that started to change a little. However, some parts of India still have superstitions associated with it. The incident in Puna is a proof of that.
ഇന്ത്യയിൽ ഒരു കാലത്ത് ആർത്തവ രക്തം അശുധിയുടെ പ്രതീകമായായിരുന്നു കണ്ടിരുന്നത്. എന്നാൽ ഈ ഇടയ്ക്കാണ്
അതിനൊക്കെ കുറച്ചുമാറ്റം വന്നു തുടങ്ങിയത്. എന്നാലും ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇപ്പോഴും ഇതുമായി ബന്ധപെട്ടു അന്ധവിശ്വാസങ്ങൾ നിലനിൽക്കുണ്ട്. എന്നതിനൊരു തെളിവാണ് പുനയിൽ നടന്ന സംഭവം.
അഘോരി പൂജയ്ക്കായി സ്ത്രീയെ കെട്ടിയിട്ട് ആര്‍ത്തവ രക്തം ശേഖരിച്ചതായി പരാതി. 28 കാരിയായ യുവതിയെ മന്ത്രവാദ ചടങ്ങുകള്‍ക്കായി ഭര്‍ത്താവും ബന്ധുക്കളും ചേർന്ന് നിര്‍ബന്ധിച്ചെന്നും സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവതിയുടെ എതിര്‍പ്പ് അവഗണിച്ച് പ്രതികള്‍ സ്ത്രീയുടെ ആര്‍ത്തവ രക്തം അഘോരി പൂജയുടെ ഭാഗമായി ശേഖരിച്ച്,,50000 രൂപയ്ക്ക് വിറ്റെന്ന് വിശാരന്ത് വാഡി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് അവളുടെ ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരന്‍, മരുമകന്‍ എന്നിവര്‍ക്കെതിരെ സെക്ഷന്‍ 377 പ്രകാരം കേസെടുത്തു.
2019-ലായിരുന്നു വിവാഹം. അന്നുമുതല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായി യുവതി പരാതിയില്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. 2022 ഓഗസ്റ്റില്‍ പ്രതികള്‍ ചില മന്ത്രവാദത്തിന്റെഭാഗമായി യുവതിയുടെ ആര്‍ത്തവ രക്തം ബലമായി എടുത്ത് കുപ്പിയില്‍ നിറച്ചതായും പരാതിയില്‍ പറയുന്നു. ഭര്‍തൃസഹോദരന് ഇതിന്റെ പ്രതിഫലമായി 50,000 രൂപ ലഭിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. 2023 ജനുവരിയില്‍ ഗര്‍ഭം ധരിക്കാന്‍ മന്ത്രവാദ ആചാരത്തിന്റെ ഭാഗമായി മനുഷ്യന്റെ അസ്ഥികള്‍ കൊണ്ടു ഉണ്ടാക്കിയ പൊടി കഴിക്കാന്‍ സ്ത്രീയെ ഭര്‍ത്താവും ബന്ധുക്കളും നിര്‍ബന്ധിച്ചത് വാര്‍ത്തയായിരുന്നു.
പെണ്‍ശരീരത്തിലെ ആരോഗ്യപരമായ പ്രവര്‍ത്തങ്ങളുടെ അടയാളമാണ് ആര്‍ത്തവം. മാനസികവും ശാരീരികവുമായ ഒട്ടേറെ ഉയര്‍ച-താഴ്ചകളിലൂടെ സ്ത്രീ കടന്നുപോകുന്ന സമയം കൂടെയാണത്. സമൂഹജീവി എന്ന നിലയില്‍, സമൂഹത്തിലെ ഓരോരുത്തരും ലിംഗഭേദമന്യേ ശരീരത്തെ കുറിച്ചും ശാരീരികമാറ്റങ്ങളുടെ അടിസ്ഥാനധാരണകള്‍ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ആ തിരിച്ചറിവുകള്‍ക്കനുസരിച്ചു പരസ്പരസഹകരണത്തോടെ സമൂഹജീവിതം നയിക്കാനും സാധിക്കണം. ഇതിനുള്ള ശ്രമങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍നിന്ന് ആരംഭിക്കണം. ഇവിടെയാണു ലൈംഗികവിദ്യാഭ്യാസത്തിന്റെയും ആവിശ്യം.