രാജ്യം പുരോ​ഗതിയിലേക്കെന്ന് പറയുമ്പോഴും ഒഡിഷയിലെ പാലം അങ്ങനെ തന്നെ… ഡിജിറ്റൽ ഇന്ത്യയുടെ പ്രത്യേകത

Even when it is said that the country is progressing, the bridge in Odisha is the same... Digital India's specialty

രാജ്യം പുരോ​ഗതിയിലേക്കെന്ന് പറയുമ്പോഴും ഒഡിഷയിലെ ​ഗ്രാമവാസികൾക്ക് ചിലത് പറയാനുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഈ പാലം. ഒന്ന് കണ്ട് നോക്കു…..“കഴിഞ്ഞ വർഷം ഞാൻ എടുത്ത ലോണിന്റെ പലിശ അടയ്ക്കാൻ പണമിടപാടുകാരൻ എല്ലാ ആഴ്ചയും ഞങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. എനിക്ക് ജോലിയില്ലെന്ന് ഞാൻ അവനോട് പറയുന്നുണ്ട്. പക്ഷേ അവനത് കേൾക്കുന്നല്ല..,” ഒഡീഷയിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളി പറയുന്നതാണിത്. സംസ്ഥാനങ്ങൾ ഉണ്ടെങ്കിലും ഒഡീഷ നമുക്കൊരു പ്രത്യേകതയുള്ളതാണ്. കാരണം ഒഡീഷ്യയിലെ നഗരങ്ങളും ഗ്രാമങ്ങളും പുരോഗതി കൈവരിക്കാത്തതാണ്. ഇന്നും അവിടെ കർഷകരും ഗ്രാമീണരും കുടിയേറ്റക്കാരും വളരെയധികം കഷ്ടത അനുഭവിച്ചു വരുന്നവരാണ്. ഇൻഫോസിന്റെ കാര്യത്തിൽ ഒഡിഷ എന്നും പിന്നോട്ടാണ്. രാഷ്ട്രീയക്കാർ മാറുന്നുണ്ട് എന്നാൽ ഒഡീഷയ്ക്ക് ഈ ശാപത്തിൽ നിന്നും മാറ്റമില്ല. ഗ്രാമങ്ങളിൽ പോയാൽ പട്ടിണി മാറാത്ത കുടുംബങ്ങളും വെള്ളത്തിനു വേണ്ടി യാചിക്കുന്ന ഗ്രാമീണരും എവിടെയും നമുക്ക് കാണാൻ സാധിക്കും. വണ്ടികൾ പോകാനുള്ള റോഡുകൾ വരെ വളരെ ദയനീയമായ സ്ഥിതിയാണ് കണ്ടുവരുന്നത്. ആധുനിക ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു പാലമാണ് ഇപ്പോൾ നിങ്ങൾ കണ്ടത്. ഗ്രാമവാസികൾ ഉപയോഗിക്കുന്ന പാലമാണ്. നമ്മുടെ രാജ്യത്ത് ഇങ്ങനെയും ആൾക്കാർ ജീവിക്കുന്നു എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ഈ വീഡിയോ നിങ്ങൾക്ക് മുന്നിൽ കാണിച്ചത്. ഇതാണ് ഡിജിറ്റൽ ഇന്ത്യ. സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളും വീട്ടുസാധനങ്ങൾ വാങ്ങിക്കുന്ന അമ്മമാരും, ​ഗ്രാമവാസികളും പോകണ്ട ഒരു പാലമാണ് ഇത്. പല ഇലക്ഷനുകളും കടന്നുപോകുമ്പോഴും ഈ ഗ്രാമവാസികളെ പറഞ്ഞ് പറ്റിച്ച് അവരുടെ വോട്ടുകൾ നേടിയെടുത്തതിനുശേഷം പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടായിരിക്കാം അടുത്ത അഞ്ചു വർഷം കഴിയുമ്പോൾ ഇവർക്ക് തന്നെ അവർ വോട്ട് ചെയ്യുന്നത്.

ഇവിടെ വോട്ട് ചെയ്യാൻ മടി കാണിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ആ ജില്ലയിൽ നിന്ന് തന്നെ അവരെ നാടുകടത്തുകയും ചെയ്യും അതാണ് ഭരണാധികാരികൾ. സ്വാതന്ത്ര്യത്തോടുകൂടിയും രാത്രിയും പകലും ഇറങ്ങി നടക്കാൻ പറ്റുന്ന ഒരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച എന്നുള്ള ഒരു പഴമൊഴിയാണ് എനിക്ക് ഇപ്പോൾ ഓർമ്മ വരുന്നത്. നമ്മുടെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. വികസനം രാഷ്ട്രീയക്കാർ മാത്രമായി, അവരുടെ കുടുംബങ്ങൾ മാത്രമായി ഒതുങ്ങുമ്പോൾ പാവങ്ങളായ ജനങ്ങൾ ഈ പാലത്തിന്റെ മുകളിൽ കൂടി കയറി അപ്പുറത്ത് എത്തി അരിയും മുളകും പഞ്ചസാരയും തേയിലയും ഒക്കെ വാങ്ങിച്ച് വീടുകളിൽ ഇതേ വഴിയിൽ കൂടെ തന്നെ തിരിച്ചെത്തണം. എത്തിയാൽ എത്തി. ഇതിൽ ഏതെങ്കിലും ഒരു പലക കഷണം പൊട്ടി പോയാൽ ആ വെള്ളത്തിൽ തന്നെ. നോക്കാൻ പോലും ആരും വരില്ല. കുട്ടികൾ സ്കൂളിൽ പോകുന്ന വഴിയാണ്. ഒരു ഹോസ്പിറ്റലിൽ പോകാൻ പോലും ഇവരെക്കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല. അസുഖം വന്നാൽ ആ ഗ്രാമത്തിലുള്ളവർ എന്തെങ്കിലും ആയുർവേദ മരുന്നുകൾ നൽകി ശുശ്രൂഷിക്കുകയുള്ളു… സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയ്ക്ക് കോടികൾ മുടക്കുമ്പോഴും കോടികൾ മുടക്കി പാർലമെൻറ് മന്ദിരങ്ങൾ കെട്ടുമ്പോഴും ആരാധനാലയങ്ങളിൽ കോടികൾ ചിലവഴിക്കുമ്പോഴും ഇതുപോലുള്ള പാവങ്ങളുടെ കണ്ണുനീർ നിങ്ങൾ കാണാതെ പോകരുത്. ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇതുപോലുള്ള പാവങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം കളഞ്ഞോണ്ടല്ല അത് കെട്ടിപണിയേണ്ടത്..