കേരളത്തിലെ ഏറ്റവും വലിയ നദിയാണ് പെരിയാർ. തമിഴ്നാട്ടിലെ സുന്ദരമലയിലെ ശിവഗിരിയില്‍നിന്നും ഉത്ഭവിച്ച് 244 ദൂരം താണ്ടി ചെന്നുചേരുന്നത് ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിലെ ഏറ്റവും വലിയ തണ്ണീർത്തടമായ വേമ്പനാട്ടുകായലിലേക്കാണ്.
ലോകത്തിലെ സംരക്ഷിക്കപ്പെടേണ്ട തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പ്രദേശം, ഇന്ന് ലോകത്ത് ഗുരുതരമായ രാസ മാലിന്യങ്ങൾ മൂലം മലിനീകരിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചിരിക്കുകയാണ്.
അപകടകരമായ കീടനാശിനികളുടെയും ഖനമാലിന്യങ്ങളുടെയും സാന്നിധ്യം ഇവിടെ ജീവൻ തുടച്ചുനീക്കുന്ന തോതിൽ എത്തിയിരിക്കുന്നു. ഹാനികരമായ വിഷലോകങ്ങൾ ഈ തണ്ണീർ തടങ്ങളിൽ ദിവസേന അടിഞ്ഞുകൂടി കൊണ്ടിരിക്കുകയാണ്. പെരിയറിന്റെ അടുത്ത പരിസരങ്ങളിലെ കിണറുകളിലും ഈ രാസ വിഷമാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പോലും വളരെ ഉയർന്ന അളവിൽ സാന്ദ്രത കൂടിയ രാസമാലിന്യങ്ങൾ കുടിവെള്ള സംവരണ മേഖലകളിൽ എത്തിച്ചേർന്നതിനെ തുടർന്ന്, ആവശ്യത്തിനു പോലും വെള്ളം ഉപയോഗിക്കാൻ കഴിയാതെ വരുകയാണ്. മാലിന്യം തള്ളുന്നവർക്ക് എതിരെ നടപടിയെടുക്കാൻ ശ്രമിച്ച മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്ക് പോലും ഭീഷണി ഉയർത്തി കൊണ്ടാണ് വ്യവസായശാലകൾ മലിനീകരണം തുടർന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ വ്യവസായ മലിനീകരണത്തിന്റെ അളവും വ്യാപ്തിയും പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. പെരിയാറിൽ നിന്നും വ്യവസായശാലകൾക്ക് ആവശ്യനുസരണം വെള്ളം എടുക്കാനും കൂടുതൽ ലാഭം ഉണ്ടാക്കാനും രാസ മലിനജലം തള്ളാനും അവർക്കു സാധിക്കുന്നുണ്ടെങ്കിൽ അത് കഴിഞ്ഞ ഏഴ് വർഷങ്ങളായി മാറി വരുന്ന സർക്കാരുകൾ ഒത്താശ ചെയ്തതിന്റെ പരിണിത ഫലമായിട്ടാണ്.
രാസമലിനമായ പുഴയുടെ വൃഷ്ടിപ്രദേശത്ത് അപകടകരമായ ഖനമാലിന്യങ്ങളും വർഷംതോറും എത്തിച്ചേരുന്നത് ടൺകണക്കിലാണ്. നമ്മുടെ സംസ്ഥാനത്ത് മലിനീകരണ നിയന്ത്രണ ബോർഡ് എന്നൊരു സ്ഥാപനം ഉണ്ട്. ഉദ്യോഗസ്ഥർ ഇവിടെ വന്ന് പരിശോധിക്കാറുണ്ട്. അവർക്കൊന്നും വീട്ടിൽ കിടന്നു ഉറങ്ങാൻ പറ്റാറില്ല. കാരണം ഭീഷണി തന്നെയാണ്. ഈ മാഫിയയെ നിയന്ത്രിക്കാൻ സംസ്ഥാന പോലീസിനോ ഗവൺമെന്റിനോ യാതൊരു താൽപര്യവുമില്ല. പണമാണ് ഇതിൻറെ പിന്നിൽ. വൃഷ്ടി പ്രദേശങ്ങളിലുള്ള ആവാസ വ്യവസ്ഥയിൽ ഇന്ന് വളരെ പ്രകടമായ മാറ്റം തന്നെ വരുത്തിയിട്ടുണ്ട്. ഒരുകാലത്ത് നദിയുടെ വടക്കൻ പ്രദേശത്ത് സജീവമായിരുന്ന വലകളിൽ ഇന്ന് വലകൾ ഇല്ലാതെ കുറ്റികൾ മാത്രം അവശേഷിക്കുന്ന കാഴ്ചയാണ്. 1980 കളിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനത്തിൽ ആണ് പെരിയാറിലെ രാസ വ്യവസായ മലിനീകരണം അതി രൂക്ഷമാണെന്നും ശ്രദ്ധ ആവശ്യമാണെന്നും ആദ്യമായി പത്രങ്ങളിൽ മുന്നറിയിപ്പ് നൽകിയത്. 1980ല്‍ ഗോവയിലെ കുടിവെള്ള സംഭരണ മേഖലയിൽ വ്യവസായ രാസമാലിന്യങ്ങൾ എത്തിച്ചേർന്നതിനെ തുടർന്ന് ഏഴ് ദിവസത്തോളം സംസ്ഥാനത്തെ 5 പട്ടണങ്ങളിൽ കുടിവെള്ളവിതരണം നിർത്തിവെക്കേണ്ടതായി വന്നു. അന്ന് ഉയർന്ന വന്ന വലിയ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് ഒരു മുൻകരുതലന്നോളം കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വന്നത്.
ബണ്ടിന് ഇരുകരയിലും വ്യവസായങ്ങൾ ഉണ്ടെന്നും, പെരിയാർ നദിയുടെ കിഴക്കൻ മേഖലയിൽ വെള്ളത്തിൻറെ ഗുണനിലവാരം ഇല്ലാതാകുന്നു എന്നും, തുടർച്ചയായി ഉള്ള മത്സ്യ കുരുതികൾ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്നു എന്നും, കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട് എന്നും ഈയടുത്ത കാലയളവിലെ പഠനം തെളിയിക്കുന്നു. വ്യവസായശാലകൾ ഉയർന്ന അളവിൽ വിഷ മാലിന്യങ്ങൾ തള്ളുന്നത് ഈ പ്രദേശങ്ങളിൽ അടിഞ്ഞുകൂടി അക്ഷരാർത്ഥത്തിൽ പാതാളമായി മാറുകയാണ്.. കഴിഞ്ഞ ദിവസം എനിക്ക് വന്ന ഒരു വീഡിയോയാണ് ഇന്നിപ്പോൾ നിങ്ങളുടെ മുന്നിൽ കാണിക്കുന്നത്. ഇന്നത്തെ പെരിയാറിന്റെ അവസ്ഥയാണിത്. ഇപ്പോഴും മാലിന്യങ്ങൾ തള്ളികൊണ്ടേയിരിക്കുന്നു. അധികൃതർ കണ്ണടയ്ക്കുന്നു. നമ്മുടെ ജലാശയങ്ങൾ എല്ലാം നാശത്തിലേക്ക് പോകുന്നു. സ്വാധീനവും പണവും ഉണ്ടെങ്കിൽ ആർക്കും എവിടെയും മാലിന്യമൊഴുക്കാം. ഇതാണ് അവസ്ഥ….