ആക്‌ടീവ സ്കൂട്ടറില്‍ തിരുവനന്തപുരം നഗരത്തില്‍ ചുറ്റിനടന്ന് സൂര്യ കാണിച്ചിരുന്ന പരിപാടി കൈയോടെ പൊക്കി

തിരുവനന്തപുരം: ഡ്രൈ ഡേ ദിനത്തില്‍ തിരുവനന്തപുരം സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയ്‌ഡില്‍ വെട്ടുകാട് ബാലനഗര്‍ കോളനിയില്‍ നിന്നും ഒരാളെ 100 ലിറ്റര്‍ മദ്യവുമായി പിടികൂടി.

ആക്ടീവ സ്കൂട്ടറില്‍ കറങ്ങി നടന്ന് നഗരത്തില്‍ വന്‍തോതില്‍ മദ്യ വില്‍പ്പന നടത്തുന്ന ബാലനഗര്‍ കോളനി നിവാസിയായ സൂര്യ എന്ന് വിളിക്കുന്ന ശ്രീജിത്തിനെ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സ്കൂട്ടറില്‍ നിന്നും വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നുമായി 193 കുപ്പികളിലായി സൂക്ഷിച്ചിരുന്ന പോണ്ടിച്ചേരി മദ്യം ഉള്‍പ്പെടെ 100 ലിറ്റര്‍ മദ്യം ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കയ്യില്‍ നിന്നും മദ്യം വിറ്റ വകയിലെ 5000 രൂപയും കണ്ടെടുത്തു. സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിബുവിന്‍്റെ നിര്‍ദ്ദേശാനുസരണം നടത്തിയ റെയ്‌ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സന്തോഷ്‌കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുരേഷ്ബാബു, നന്ദകുമാര്‍,രതീഷ് മോഹന്‍, അക്ഷയ് സുരേഷ്, പ്രബോധ്, എക്‌സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു