കാശ്മീരിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് സൈനികർക്ക് വീരമൃത്യു

ഡൽഹി: ജമ്മുകാശ്മീരിലെ രജൗരിയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യുവരിച്ചു. ഭീകരർ നടത്തിയ സ്ഫോടനത്തിലാണ് രണ്ട് സൈനികർ കൊല്ലപ്പെട്ടത്. സംഭവത്തിൽ 4 സൈനികർക്ക് പരിക്കേറ്റു. ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിനിടയിൽ ഭീകരരും കൊല്ലപ്പെട്ടതായി സൂചന. പൂഞ്ചിൽ ആർമി ട്രക്ക് ആക്രമിച്ച് 5 സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏറ്റുമുട്ടൽ തുടരുന്നതിനിടെ രജൌരിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു.
മ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേന കഴിഞ്ഞ ദിവസം രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇന്നലെ പുലർച്ചെയാണ് പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഭീകരരിൽ നിന്ന് വെടിക്കോപ്പുകള്‍ കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചിരുന്നു.