പള്ളിപ്പുറം അപകടത്തിന് കാരണം ബസിന്റെ അമിത വേഗത : ഡ്രൈവര്‍ അറസ്റ്റില്‍
പള്ളിപ്പുറം : നാലുദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ അറസ്റ്റില്‍.കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനില്‍ വി അജിത് കുമാര്‍ (50) ആണ് മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തത് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
അജിത്ത് നെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു.ഡ്രൈവര്‍ വി അജിത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയത് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു ബസ് അമിത വേഗത്തിലായത് അപകടത്തിന് കാരണമെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും വ്യാഴാഴ്ച രാത്രി 8:45ന് ദേശീയപാതയില്‍ പള്ളിപ്പുറം താമരക്കുളം മുഴുത്തിരിയാവട്ടത്തെ വളവില്‍ വച്ചായിരുന്നു അപകടം നിയന്ത്രണരേഖയും കടന്ന അമിതാവേഗത്തിലെത്തിയ ബസ് എതിര്‍ ദിശയില്‍ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു ഓട്ടോറിക്ഷയിലും ആറുപേര്‍ ഉണ്ടായിരുന്നു കല്ലമ്പലം നാലുമുക്ക് കാരൂര്‍ കോണത്ത് പണയില്‍ വീട്ടില്‍ മഹേഷിന്റെയും
അനുവിന്റെയും നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞു അനുവിന്റെ അമ്മ ശോഭ 41)
ഓട്ടോ ഡ്രൈവര്‍ സുനില്‍ 40 എന്നിവരാണ് മരിച്ചത്. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് മഹേഷിനെയും മകന്‍ മിഥുനെയും വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ മഹേഷിനെ മണമ്പൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി മിഥുന്‍ എസ് എ ആശുപത്രിയില്‍ ചികിത്സാ തുടരുകയാണ്. അനുവിന്റെ പ്രസവ ശേഷം എസ് എ ടി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം