50 ഗ്രാം എം.ഡി.എം.എയുമായി കുളിവയല്‍ സ്വദേശികള്‍ പിടിയില്‍

വയനാട് : മാരകമയക്കുമരുന്നായ 50 ഗ്രാം എം.ഡി.എം.എയുമായി കുളിവയല്‍ സ്വദേശികള്‍ പിടിയില്‍.അഷ്‌ക്കര്‍,ആഷിദ് എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ കാട്ടിക്കുളം ചെക്കപോസ്റ്റില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും ഇന്നോവ കാറില്‍ കൊണ്ടുവന്ന എം.ഡി.എം.എയാണ് അധികൃതര്‍ പിടിച്ചെടുത്തത്. ജില്ലയിലെ സംസ്ഥാന അതിർത്തികൾ വഴി ലഹരികടത്ത് വ്യാപകമായതോടെ എക്സൈസും പോലീസും കർശന പരിശോധനയാണ് ചെക്ക് പോസ്റ്റിൽ നടത്തിവരുന്നത്.