വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾക്ക് ജീവൻ നഷ്ടമായി. വെട്ടൂർ സ്വദേശിയായ 58 വയസ്സുള്ള ഫൈസലുദ്ദീൻ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 5.45 നായിരുന്നു സംഭവം നടന്നത്. വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ വള്ളം കടലിലേക്ക് ഇറക്കുന്ന സമയത്ത് തിരയിൽ പെട്ടായിരുന്നു അപകടം ഉണ്ടായത്.