കോഴിക്കോട് ബീച്ചില്‍ കുളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി

കോഴിക്കോട്: ബീച്ചില്‍ പന്തുകളിച്ച ശേഷം കുളിക്കാനിറങ്ങിയ കുട്ടികൾ അപകടത്തിൽപെട്ടു. മൂന്ന് പേരാണ് അപകടത്തില്‍പെട്ടത്. ഒരാളെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ തന്നെ രക്ഷപ്പെടുത്തി. രണ്ട് പേരെ ശക്തമായ തിരയില്‍പെട്ട് കാണാതാവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍ (18), ആദില്‍ ഹസ്സൻ (16) എന്നിവരെയാണ് കാണാതായത്.