കുടുംബശ്രീ കലോത്സവം : കണ്ണൂര്‍ രണ്ടാം സ്ഥാനത്ത്
തൃശ്ശൂർ :അടുക്കളവിട്ടിറങ്ങി വീട്ടമ്മമാര്‍ നൃത്തവേദികളില്‍ മാറ്റുരച്ചു. പ്രായം മറന്ന് അവര്‍ ആഹ്ലാദ നിറവിലായി.
സംസ്ഥാന കുടുംബശ്രീ കലോത്സവമായ ‘അരങ്ങ് 2023 ഒരുമയുടെ പലമ’ രണ്ടുനാള്‍ പിന്നിടുമ്ബോള്‍ കാസര്‍കോടിന്റെ കുതിപ്പ്. 59 മത്സര ഇനങ്ങള്‍ പിന്നിടുമ്ബോള്‍ 102 പോയിന്റുമായാണ് കാസര്‍കോട് മുന്നേറുന്നത്. 2019 സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ ജേതാക്കളാണ് കാസര്‍കോട്. 79 പോയിന്റോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 71 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്.
മത്സരം ഇന്ന് സമാപിക്കും . സമാപനസമ്മേളനം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു അധ്യക്ഷയാവും. മന്ത്രി കെ രാജൻ സമ്മാനങ്ങള്‍ വിതരണം ചെയ്യും.