അച്ഛൻ കൊഞ്ചിക്കുന്നതിനിടെ കുട്ടി താഴെ വീണു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: അന്യ സംസ്ഥാന തൊഴിലാളികളുടെ ഒന്നര വയസുകാരി മകൾ പിതാവിന്റെ കയ്യിൽ നിന്നും വീണു മരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി ആറന്മുള പോലീസ്. കോഴഞ്ചേരി തെക്കേമലയിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളായ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൾ അച്ഛൻ്റെ കയ്യിൽ നിന്നും താഴെ വീണു മരിച്ച സംഭവത്തിലാണ് പോലീസ് തുടർ നടപടികൾ സ്വീകരിക്കുന്നത്. ബീഹാർ സംസ്ഥാനത്ത് കത്തീഹർ ജില്ലയിലെ സൊണാലി സ്വദേശികളായ നാഗേന്ദർ കുമാർ ഉറാവു, സവിത ദേവി ദമ്പതികളുടെ മകളാണ് അപകടത്തിൽ മരിച്ചത്.