തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിച്ച മുഴുവൻ പേര്‍ക്കും പ്രവേശനം ഉറപ്പായി.
ആകെയുള്ള 4,59,330 അപേക്ഷകരില്‍ 19ന് നടക്കുന്ന ആദ്യ അലോട്ട്മെന്റില്‍ 3,75,000 പേര്‍ക്ക് പ്രവേശനം ലഭ്യമാകും. തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ ബാക്കിയുള്ള 84,300 പേര്‍ക്കും പ്രവേശനം ലഭ്യമാക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിക്കുന്നവരില്‍ അരലക്ഷത്തിലേറെ പേര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി (ആകെ സീറ്റ് 33,030), ഐടിഐ (ആകെ സീറ്റ് 61,424), പോളിടെക്നിക് (ആകെ സീറ്റ് 9990) എന്നിവിടങ്ങളിലേക്ക് പോകും. ഇങ്ങനെ മാറുന്ന ഒഴിവുകളില്‍ രണ്ടാംഘട്ട അലോട്ട്മെന്റില്‍ പ്ലസ് വണിന് മാര്‍ക്ക് കുറഞ്ഞവര്‍ക്കും പ്രവേശനം സാധ്യമാകും.