പനി മാറിയാലും ക്ഷീണം; പ്രത്യേക നിര്‍ദേശവുമായി ഡോക്ടര്‍മാര്‍

 

കൊച്ചി: മഴക്കാലം വന്നതിനാല്‍ പനി പിടിക്കാനുള്ള സാധ്യത ഏറെയാണ്. എറണാകുളം ജില്ലയില്‍ മാത്രം ജൂണ്‍ ഒന്നു മുതല്‍ എട്ടുവരെ പനി ബാധിച്ചവരുടെ എണ്ണം 4,911 ആണ്.

ഈ മാസത്തില്‍ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചവര്‍ 133-ഉം ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രണ്ടുമാണ്. 316 പേര്‍ ഡെങ്കിപ്പനി സംശയത്തില്‍ നിരീക്ഷണത്തിലാണ്.

പനി മാറിയാലും ദീര്‍ഘനാളുകളോളം അവശതയും ക്ഷീണവും തുടരുകയാണ്. പനിയും രോഗലക്ഷണങ്ങളും മാറിയാലും മൂന്നുനാലു ദിവസം കൂടി സമ്ബൂര്‍ണ വിശ്രമം ഉറപ്പുവരുത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്