ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍; പുതിയ പെരിയ നമ്പി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ പെരിയനമ്പിയായി നിലവിലെ പഞ്ചഗവ്യത്തു നമ്പി അരുമണീതായ നാരായണ രാജേന്ദ്രൻ ചുമതലയേറ്റു. രാവിലെ 8-ന് ക്ഷേത്രം ഭരത് കോണില്‍ നടക്കുന്ന ചടങ്ങില്‍ പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് ഓലക്കുട തിരികെ നല്‍കിയാണ് സ്ഥാനാവരോഹണം നിര്‍വ്വഹിച്ചത്. നീണ്ട നാലര വര്‍ഷം വ്രതനിഷ്ഠയോടെ
പുറപ്പെടാ ശാന്തിയായി നിലകൊണ്ടു ശ്രീപത്മനാഭനെ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് നമ്ബി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. തളിയില്‍ വാരിക്കാട് നാരായണൻ വിഷ്ണുവാണ് പുതിയ പഞ്ചഗവ്യത്തു നമ്പി. ഇന്ന് രാവിലെ രാവിലെ എട്ടിനും ഒമ്പതിനും മദ്ധ്യേയാണ് മറ്റ് നമ്പിമാരെ അവരോധിക്കുന്ന ചടങ്ങ് നടന്നത്. തന്ത്രി തരണനല്ലൂര്‍ നമ്ബൂതിരിപ്പാടും പുഷ്പാഞ്ജലി സ്വാമിയാരും ചടങ്ങില്‍ കാര്‍മ്മികത്വം വഹിച്ചു. പോറ്റിമാര്‍, ഭരണസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അക്കരദേശി, ഇക്കരദേശി എന്ന് വിവക്ഷിക്കുന്ന തുളു ബ്രാഹ്‌മണ, മലയാള ബ്രാഹ്‌മണ സമൂഹമാണ് പെരിയനമ്പി, പഞ്ചഗവ്യത്തു നമ്ബി എന്നീ സ്ഥാനങ്ങളില്‍ മാറിമാറി ചുമതലയേല്‍ക്കുന്നത്. രണ്ട് സമൂഹത്തിനുമായി പടിഞ്ഞാറെ നടയിലെ മിത്രാനന്ദപുരം ക്ഷേത്രത്തിന് സമീപം തെക്കും വടക്കുമായി രണ്ട് മഠങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് അവരോധിതനായ പെരിയനമ്ബി അക്കരദേശി സമൂഹത്തിന്റെയും പഞ്ചഗവ്യത്തു നമ്പി ഇക്കരദേശി സമൂഹത്തിന്റെയും പ്രതിനിധികളാണ്.