വയനാട് പനവല്ലിയിൽ കടുവ പശുവിനെ കൊന്നു.

 

 

 

വയനാട് പനവല്ലിയിൽ കടുവ പശുവിനെ കൊന്നു. വരകിൽ വിജയൻ്റെ എട്ട് മാസം പ്രായമുള്ള പശുവിനെയാണ് കടുവ കൊന്നത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഓടിപ്പോയ കടുവ അര കിലോമീറ്റർ അകലെയുള്ള പുളിക്കൽ റോസയുടെ   പശുക്കിടാവിനെ പരിക്കേൽപ്പിച്ചു. പുളിക്കൽ മാത്യുവിൻ്റെ വിട്ടിൽ പശുവിനെ കഴിഞ്ഞയാഴ്ച കടുവ കൊന്നിരുന്നു. ഏതാനും നാളുകളായി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്നും കൂട് വെച്ച് പിടികൂടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്