ചേലൂര്‍, കേളകം പള്ളികളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി പിടിയില്‍. എറണാകുളം വരാപ്പുഴ മണലിപ്പറമ്പില്‍ രാജീവിനെയാണ്(58) തിരുനെല്ലി എസ്‌ഐ സാജനും സംഘവും അറസ്റ്റുചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടിയിലെ ലോഡ്ജില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മെയ് 09,10 തീയതികളിലായിരുന്നു പള്ളികളില്‍ മോഷണം. രാജീവ് വേറെയും മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പോലീസ് ഇന്ന്അറിയിച്ചു.