പാലാ : അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പാലാ ബ്രില്ല്യന്റ് സ്‌റ്റഡിസെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ റാങ്കുകളുടെ ഉന്നത ശ്രേണിയില്‍ ആധിപത്യം സ്‌ഥാപിച്ച് തിളക്കമാര്‍ന്ന വിജയം കാഴ്‌ചവച്ചു.
20 ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ആദ്യ 1000 റാങ്കിനുള്ളില്‍ ഇടംനേടിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 80 ശതമാനവും പാലാ ബ്രില്ല്യന്റില്‍ പരിശീലനം നേടിയവരായതുവഴി ഇന്ത്യയില്‍ കേരളത്തിന്റെ സ്‌ഥാനം മുന്‍നിരയില്‍ തന്നെയാണെന്ന് വീണ്ടും തെളിയിച്ചു.
കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ ആര്‍.എസ്. 720 ല്‍ 711 മാര്‍ക്കോടെ അഖിലേന്ത്യാതലത്തില്‍ 23 -ാം റാങ്കും പെണ്‍കുട്ടികളില്‍ 3-ാം സ്‌ഥാനവും നേടി കേരളത്തില്‍ ഒന്നാമതായി. പോലീസ് ഉദ്യോഗസ്‌ഥനായ തുവക്കുന്നുമ്മല്‍ രമേശ് ബാബുവിന്റയും ഷൈമയുടെയും മകളാണ്. താമരശ്ശേരി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് പ്ലസ്‌ടു പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ബ്രില്ല്യന്റില്‍ ഒരു വര്‍ഷത്തെ പരിശീലനം നടത്തിവരുകയായിരുന്നു ആര്യ. 710 മാര്‍ക്ക് നേടിയ ജേക്കബ് ബിവിന്‍ 36-ാം റാങ്ക് നേടി. 705 മാര്‍ക്കോടെ എം.എസ് ശ്രീഹരി 109 -ാം റാങ്ക് നേടി. പത്തനംതിട്ട സ്വദേശിയാണ്. പ്ലസ്‌ടു പഠനത്തിനു ശേഷം ബ്രില്ല്യന്റില്‍ ഒരു വര്‍ഷത്തെ പരിശീലനം നടത്തിവരുകയായിരുന്നു ശ്രീഹരി. 703 മാര്‍ക്കോടെ അഷ്‌ന ഷെറിന്‍ 177 -ാം റാങ്ക് നേടി.
2024 വര്‍ഷത്തേയ്‌ക്കുള്ള ജെ.ഇ.ഇ. പരീക്ഷക്കുള്ള പുതിയ ബാച്ചുകള്‍ ജൂണ്‍ 26 നും നീറ്റ് പരീക്ഷക്കുള്ള പുതിയ ബാച്ചുകള്‍ ജൂലൈ 5 മുതലും ബ്രില്ല്യന്റിന്റെ വിവിധ സെന്ററുകളില്‍ ആരംഭിക്കുന്നു. 12-ാം ക്ലാസ്സിലെ മാര്‍ക്കിന്റെയും ജെ.ഇ.ഇ./നീറ്റ് സ്‌കോറ്/റാങ്ക് ന്റെയും അടിസ്‌ഥാനത്തിലായിരിക്കും പ്രവേശനം. റീറിപ്പീറ്റേഴ്‌സിനുവേണ്ടി പ്രത്യേക ബാച്ചുകള്‍ ബ്രില്ല്യന്റില്‍ സജ്‌ജീകരിച്ചിരിക്കുന്നു.
നീറ്റ് പരീക്ഷയ്‌ക്ക് പ്രത്യേക പരിശീലനം നടത്തുന്നതിനായി ടെസ്‌റ്റ് സീരിയസ് ബാച്ചുകളും ബ്രില്ല്യന്റ് ഒരുക്കിയിട്ടുണ്ട്.അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‌കും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.