പുതിയാപ്പയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; 26 മത്സ്യത്താെഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട് :  ശക്തമായ കാറ്റില്‍പെട്ട് പുതിയാപ്പ ഹാര്‍ബറിന് സമീപം മീന്‍പിടിത്ത ബോട്ട് മറിഞ്ഞു.

26 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ബോട്ടിലുണ്ടായിരുന്ന മുഴുവന്‍ തൊഴിലാളികളെയും രക്ഷപ്പെടുത്തി.

കാറ്റില്‍ ആടിയുലഞ്ഞ ഹരിനാമം എന്ന ബോട്ട് തലകീഴായി മറിയുകയായിരുന്നു. ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട ഉടനായിരുന്നു അപകടം. അപകടസമയം സമീപത്ത് ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.